Advertisment

‘മസ്കറ്റില്‍ ഇന്നെത്തിയില്ലെങ്കില്‍ എന്റെ ജോലി പോകും, എമര്‍ജന്‍സി ലീവിനു വന്നതാണ്, ബോസ് വിളിച്ചോണ്ടിരിക്കാണ്, ഇന്നെത്തിയില്ലെങ്കില്‍ ഇനി വരേണ്ടെന്നാണ് പറയുന്നത്; എയര്‍ ഇന്ത്യ എക്സ്പ്രസ് മിന്നല്‍ പണിമുടക്കിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയ യാത്രക്കാരന്‍ പറയുന്നു

പൈലറ്റുമാരാരും സമരത്തിലല്ല, എന്നാല്‍ ജീവനക്കാര്‍ സമരത്തിലാണെന്നാണ് ഇവര്‍ പറയുന്നതെന്നും യാത്രക്കാര്‍ പറയുന്നു. News | കേരളം | ലേറ്റസ്റ്റ് ന്യൂസ് | എറണാകുളം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
air india express

കൊച്ചി: ‘മസ്കറ്റില്‍ ഇന്നെത്തിയില്ലെങ്കില്‍ എന്റെ ജോലി പോകും, എമര്‍ജന്‍സി ലീവിനു വന്നതാണ്, ബോസ് വിളിച്ചോണ്ടിരിക്കാണ്, ഇന്നെത്തിയില്ലെങ്കില്‍ ഇനി വരേണ്ടെന്നാണ് പറയുന്നത്’..എയര്‍ ഇന്ത്യ എക്സ്പ്രസ് മിന്നല്‍ പണിമുടക്കിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയൊരു യാത്രക്കാരന്റെ വേദനയാണിത്.  

Advertisment

പൈലറ്റുമാരാരും സമരത്തിലല്ല, എന്നാല്‍ ജീവനക്കാര്‍ സമരത്തിലാണെന്നാണ് ഇവര്‍ പറയുന്നതെന്നും യാത്രക്കാര്‍ പറയുന്നു.

ഭര്‍ത്താവ് ഐസിയുവിലാണെന്നും ഇന്നലെയാണ് വിവരമറിഞ്ഞതെന്നും ഒരു യുവതി പറയുന്നു. ഇന്നു കാണേണ്ട ആളെ മറ്റൊരു ദിവസം പോയി കണ്ടാല്‍ മതിയോ, ഫ്ലൈറ്റ് കാന്‍സല്‍ ആയാല്‍ ബദല്‍മാര്‍ഗം ചെയ്യണ്ടേ, അക്കൊമൊഡേഷന്‍ തരണ്ടേ, അവര്‍ക്ക് നിയമങ്ങളുണ്ട്, നമ്മളെന്ത് ചെയ്യണമെന്ന ചോദ്യമാണ് യാത്ര മുടങ്ങിയവര്‍ പറയുന്നത്.

അവരുടെ സൗകര്യത്തിനാണോ നമ്മള്‍ യാത്ര ചെയ്യേണ്ടത് എന്നും യാത്രക്കാര്‍ ചോദിക്കുന്നു . എയര്‍ ഇന്ത്യ എക്സ്പ്രസിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. 

Advertisment