Advertisment

ആലുവയില്‍ മരം കടപുഴകിയതിന് പിന്നാലെ വീണ വൈദ്യുതി പോസ്റ്റിനടിയില്‍പ്പെട്ട് പത്തുവയസുകാരന് ദാരുണാന്ത്യം

ഗ്രൗണ്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കാനായി സൈക്കിളില്‍ എത്തിയതായിരുന്നു മുഹമ്മദ് ഇര്‍ഫാന്‍. സൈക്കിളിൽ ഇരിക്കവെ പെട്ടന്ന് മരം കടപുഴകി വീഴുകയും തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റ് ദേഹത്ത് പതിക്കുകയുമായിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
muhammed irfan

ആലുവ: ചെങ്ങമ്മനാട് മരം കടപുഴകിയതിന് പിന്നാലെ വീണ വൈദ്യുതി പോസ്റ്റിനടിയില്‍പ്പെട്ട് പത്തുവയസ്സുകാരന് ദാരുണാന്ത്യം. ചെങ്ങമനാട് ദേശം പുറയാർ ഗാന്ധിപുരം അമ്പാട്ടു വീട്ടിൽ നൗഷാദിന്റെയും ഫൗസിയയുടെയും ഇളയ മകൻ മുഹമ്മദ് ഇർഫാനാണ് മരിച്ചത്.

സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന ഇര്‍ഫാന്റെ ദേഹത്ത് മരവും പോസ്റ്റും വീഴുകയായിരുന്നു.  തിങ്കളാഴ്ച വൈകിട്ട് 6.15ന് ഗാന്ധിപുരം കവലയിൽ പാറോത്തുംമൂല ഭാഗത്താണ് അപകടമുണ്ടായത്.