Advertisment

'കേരള സമൂഹം മുഴുവൻ തള്ളിക്കളഞ്ഞ വിഷയമാണിത്; സത്യഭാമ പറഞ്ഞത് പരമ അബദ്ധവും വർണവെറിയും'; ആർഎൽവി രാമകൃഷ്ണനെ പിന്തുണച്ച് ഫെഫ്ക

New Update
fefka Untiitled.jpg

കൊച്ചി: ജാതി അധിക്ഷേപത്തിൽ ഡോ ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ഫെഫ്ക. കേരള സമൂഹം മുഴുവൻ തള്ളിക്കളഞ്ഞ വിഷയമാണിത്. സത്യഭാമ പറഞ്ഞത് പരമ അബദ്ധവും വർണവെറിയുമാണെന്ന് ഫെഫ്ക പ്രസിഡൻ്റ് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Advertisment

വിഷയത്തിൽ ഫെഫ്കയ്ക്ക് കൃത്യമായ നിലപാടുണ്ട്. ഇത് ചർച്ചയ്ക്ക് പോലും സാധ്യത ഇല്ലാത്ത വിഷയമാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം വിഷയത്തിൽ തനിക്കുനേരെ ക്രൂരമായ സൈബര്‍ ആക്രമണം നേരിടുന്നതായി സത്യഭാമ ജൂനിയര്‍ പറഞ്ഞു. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയായിരുന്നില്ല തന്റെ പരാമര്‍ശങ്ങള്‍.

കുടുംബത്തെപ്പോലും വലിച്ചിഴച്ച് സൈബര്‍ ആക്രമണം നടത്തുകയാണെന്ന് സത്യഭാമ ഫേസ്ബുക്കിലൂടെ ആരോപിച്ചു. ആര്‍എല്‍വി രാമകൃഷ്ണനെതിരായ പരാമര്‍ശം വിവാദമാവുകയും തുടര്‍ന്നുളള സംഭവ വികാസങ്ങള്‍ക്കും പിന്നാലെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

Advertisment