Advertisment

ഞാൻ എസ്എഫ്ഐ യുടെ ക്രൂരപീഡനത്തിന്റെ ഇര, വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്; കുടുംബ ജീവിതം വരെ ഒഴിവാക്കേണ്ടിവന്നു: യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ കെഎസ്‌യു നേതാവായ തന്നെ കോളേജിന്റെ രണ്ടാം നിലയിൽ നിന്നും എസ്എഫ്ഐക്കാർ താഴേക്ക് വലിച്ചെറിഞ്ഞെന്ന് ചെറിയാൻ ഫിലിപ്പ്

New Update
ചെറിയാന്‍ ഫിലിപ്പ് നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ചുമതല ഒഴിയാനൊരുങ്ങുന്നു

കൊച്ചി: എസ്എഫ്ഐ യുടെ ക്രൂരമായ പീഡനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്.

Advertisment

യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ കെഎസ്‌യു നേതാവായ തന്നെ കോളേജിന്റെ രണ്ടാം നിലയിൽ നിന്നും എസ്എഫ്ഐക്കാർ താഴേക്ക് വലിച്ചെറിഞ്ഞെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

ആ അപകടത്തെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ കൊണ്ടാണ് കുടുംബജീവിതം വരെ ഒഴിവാക്കേണ്ടി വന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്.

ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നതെന്നും അദ്ദേഹം കുറിച്ചു.

സിദ്ധാർത്ഥന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്എഫ്ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചതാണെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

Advertisment