Advertisment

എറണാകുളം ഡിസിസി പ്രസിഡന്റ് മൂഹമ്മദ് ഷിയാസിനും മാത്യു കുഴൽനാടൻ എംഎൽഎ യ്ക്കും പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനം; ഇന്ന് എറണാകുളം ജില്ലയിൽ കോൺഗ്രസ്സ് കരിദിനം ആചരിക്കുന്നു.

New Update
dccUntitled787

കൊച്ചി : കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരത്തിന് നേതൃത്വം നൽകിയ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനെയും മാത്യു കുഴൽനാടൻ എംഎൽഎയെയും  അറസ്റ്റ് ചെയ്ത് ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന്  ജില്ലയിൽ കോൺഗ്രസ് കരിദിനം ആചരിക്കുന്നു.

നേതാക്കളുടെ അറസ്റ്റിലും പോലീസ് മർദ്ദനത്തിലും പ്രതിഷേധിയ്ക്കാൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും  യോഗങ്ങളും സംഘടിപ്പിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.

Advertisment