Advertisment

കൈപ്പട്ടൂരിൽ റെയിൽവേ ട്രാക്കിന് സമീപം മംഗലത്ത്താഴം പാടശേഖരത്തിൽ വൻ തീപിടിത്തം; നെൽകൃഷി കത്തിനശിച്ചു

കൈപ്പട്ടൂർ റെയിൽവേ ട്രാക്കിന് സമീപം തോട്ടറപുഞ്ചയുടെ ഭാഗമായ മംഗലത്ത്താഴം പാടശേഖരത്തിൽ തീപ്പിടുത്തം. രാവിലെ 8 മണിയോടെയാണ് തീ പിടിച്ചത് എന്ന് കരുതുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
fire paddy

കൈപ്പട്ടൂർ: കൈപ്പട്ടൂർ റെയിൽവേ ട്രാക്കിന് സമീപം തോട്ടറപുഞ്ചയുടെ ഭാഗമായ മംഗലത്ത്താഴം പാടശേഖരത്തിൽ തീപ്പിടുത്തം. രാവിലെ 8 മണിയോടെയാണ് തീ പിടിച്ചത് എന്ന് കരുതുന്നു. തീ പിടിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് ആളുകളുടെ ശ്രദ്ധയിൽ  പെടുന്നത്. അപ്പോഴേക്കും പല കർഷകരുടെയും നെൽകൃഷി കത്തിനശിച്ചിരുന്നു.

Advertisment

റെയിൽവേ ട്രാക്കിന് അരികിൽ തീ കത്തി പടരുമ്പോൾ പെട്രോളിയം ടാങ്കറുകളും, നിരവധി ട്രെയിനുകളും കടന്നുപോയിരുന്നു. വന്‍ദുരന്തമാണ് ഒഴിവായത്. വലിയ പുകമലകൾ അന്തരീക്ഷത്തിൽ വ്യാപിച്ചു. 

സംഭവസ്ഥലത്ത് വാഹനവുമായി എത്താൻ ഫയർ ആൻഡ് റെസ്ക്യൂവിന് കഴിഞ്ഞില്ല. മൂന്ന് മീറ്റർ മാത്രമുള്ള കൈപ്പട്ടൂർ - അഴകത്തൂർ കോളനി റോഡിലൂടെ ഫയർ ആൻഡ് റെസ്ക്യൂവിന്റെ വാഹനം കടന്ന് പോകാൻ കഴിയാത്തതിനാൽ ജില്ലാ പഞ്ചായത്തംഗം അനിത ടീച്ചറുടെ വീട്ടിലെ കിണറ്റിലെ വെള്ളവും, കുടിവെള്ളവിതരണത്തിന് വന്ന ടാങ്കറിലെ വെള്ളവും ഉപയോഗിച്ച് തീ കെടുത്തി.

ഫയർ ആൻഡ് റെസ്ക്യൂവിനൊപ്പം നാട്ടുകാരും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും ഉൾപ്പെടെ നിരവധി ആളുകൾ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ കെടുത്തിയത്.  കൈപ്പട്ടൂർ - അഴകത്തൂർ കോളനി റോഡിന്റെ വീതി 5 മീറ്റർ ആക്കണമെന്ന് അനിത ടീച്ചർ ആവശ്യപ്പെട്ടു. 

Advertisment