Advertisment

എറണാകുളത്ത് പോൾ ചെയ്ത വോട്ടുകളിൽ 50,000 വോട്ടുകൾ കുറവ് കാണുന്നു, പോളിങ് ശതമാനം എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞു; വോട്ടിങ് കുറഞ്ഞതിന് കാലാവസ്ഥ അടക്കമുള്ള കാരണങ്ങളുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് വോട്ടിങ് വൈകിച്ചുവെന്ന് ഹൈബി ഈഡൻ

ഇപി ജയരാജൻ കെ സുധാകരനെതിരെ നടത്തിയ പരാമർശങ്ങൾ എന്തിന് വേണ്ടിയെന്നത് ഇന്നലത്തോടെ വ്യക്തമായിയെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.

New Update
hibi edenn.

കൊച്ചി: ഇത്തവണ പോളിങ് ശതമാനം എല്ലാ മണ്ഡലങ്ങളിലും കുറഞ്ഞിട്ടുണ്ടെന്ന് ഹൈബി ഈഡൻ എം പി. എറണാകുളത്ത് പോൾ ചെയ്ത വോട്ടുകളിൽ 50,000 വോട്ടുകൾ കുറവ് കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പോളിങ്ങിലെ കുറവ് കോൺഗ്രസിനെയോ യുഡിഎഫിനെയോ ബാധിക്കുന്നതല്ല. വോട്ടിങ് കുറഞ്ഞതിന് കാലാവസ്ഥ അടക്കമുള്ള കാരണങ്ങളുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് വോട്ടിങ് വൈകിച്ചുവെന്ന് ഹൈബി ഈഡൻ ആരോപിച്ചു. പലരും തിരികെ പോവാൻ ഇത് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന്റെ വോട്ടുകളും കൃത്യമായി പോൾ ചെയ്തിട്ടില്ല. ജാവദേക്കറും ഇപിയും പരസ്പരം കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ഇപി ജയരാജൻ കെ സുധാകരനെതിരെ നടത്തിയ പരാമർശങ്ങൾ എന്തിന് വേണ്ടിയെന്നത് ഇന്നലത്തോടെ വ്യക്തമായിയെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.

Advertisment