Advertisment

പത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊന്ന കേസ്: പ്രതി പ്രിയരഞ്ജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

New Update
കോട്ടയത്തെ കെഎംസിസിഎസ് ബാങ്ക് തിരഞ്ഞെടുപ്പ്; സ്റ്റീഫൻ ജോർജ്ജ് ഉൾപ്പെടെ ഏഴ് പേരെഅയോഗ്യരാക്കി ഹൈക്കോടതി

കൊച്ചി: കാട്ടാക്കടയില്‍ പത്താംക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം തേടി വിചാരണ കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ തിരുവോണപ്പിറ്റേന്നായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖര്‍ കൊല്ലപ്പെട്ടത്. ആദിശേഖറിനെ പ്രതി പിന്നില്‍ നിന്ന് വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. അപകടമുണ്ടാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Advertisment