Advertisment

കേന്ദ്ര ഏജൻസികളിലൊന്ന് ഉടൻ തന്നെ പിണറായി വിജയനെ അറസ്റ്റ് ചെയ്യും; രാഹുൽ ഗാന്ധി പിന്തുണക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ

പിണറായി വിജയനെ അറസ്റ്റ് ചെയ്താൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി നിൽക്കുന്ന പിണറായി വിജയന് അനുകൂലമായ നിലപാട് എടുക്കുമോ എന്നും അസം മുഖ്യമന്ത്രി ചോദിച്ചു.

New Update
cm d1Untitled.jpg

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ അറസ്റ്റ് ദിവസങ്ങള്‍ക്കകം സംഭവിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.

Advertisment

കേന്ദ്ര ഏജൻസികളിലൊന്ന് ഉടൻ തന്നെ പിണറായി വിജയനെ അറസ്റ്റ് ചെയ്യും. പിണറായിയുടെ അറസ്റ്റിനെ പിന്നീട് രാഹുൽ ഗാന്ധി പിന്തുണക്കരുതെന്നും ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചു.

നേരത്തെ അരവിന്ദ് കെജ്‌രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു. പിന്നീട് കെജ്‌രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാണിച്ചു.

അതേ കാര്യമാകും ഇവിടെയും സംഭവിക്കുക. പിണറായി വിജയനെ അറസ്റ്റ് ചെയ്താൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി നിൽക്കുന്ന പിണറായി വിജയന് അനുകൂലമായ നിലപാട് എടുക്കുമോ എന്നും അസം മുഖ്യമന്ത്രി ചോദിച്ചു.

Advertisment