Advertisment

കേരള കോൺഗ്രസ് ജോസഫ് വിഭാഗം അസ്വസ്ഥരുടെ കൂടാരം, കൂടുതൽ പേർ പാർട്ടി വിടും;  പിറവം മണ്ഡലത്തിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇപ്പോഴും ഉണ്ടോയെന്ന് സംശയം, ഏത് എംഎൽഎക്ക് ഒപ്പവും ഏതാനും പേർ നടക്കുന്നത് സ്വാഭാവികമാണെന്ന് ജോണി നെല്ലൂർ

കോട്ടയം ജില്ലയിൽ കേരള കോൺഗ്രസും യു ഡി എഫും തകർന്നു തുടങ്ങി. അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് പരിഹരിക്കാൻ ആളില്ലാത്ത അവസ്ഥയാണ് രാജിയിലൂടെ വ്യക്തമാകുന്നത്.

New Update
johnny nellore

കൂത്താട്ടുകുളം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം അസ്വസ്ഥരുടെ കൂടാരമാണെന്നും കൂടുതൽ പേർ പാർട്ടി വിടുമെന്നും  ജോണി നെല്ലൂർ.

Advertisment

എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ വിജയം ഉറപ്പാണ്. ആ കൂടാരം വിട്ട് പുറത്തു വന്ന സജി മഞ്ഞക്കടമ്പനെ യഥാർത്ഥ കേരള കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നു.

കോട്ടയം ജില്ലയിൽ കേരള കോൺഗ്രസും യു ഡി എഫും തകർന്നു തുടങ്ങി. അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് പരിഹരിക്കാൻ ആളില്ലാത്ത അവസ്ഥയാണ് രാജിയിലൂടെ വ്യക്തമാകുന്നത്. പൗരത്വ നിയമമുൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടില്ലായ്മയാണ് കോൺഗ്രസിൻ്റെയും യു ഡി എഫിൻ്റെയും മുഖമുദ്ര.

പിറവം മണ്ഡലത്തിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ഇപ്പോഴും ഉണ്ടോയെന്ന് സംശയമാണെന്നും, ഏത് എംഎൽഎക്ക് ഒപ്പവും ഏതാനും പേർ നടക്കുന്നത് സ്വാഭാവികമാണെന്നും ജോണി നെല്ലൂർ പറഞ്ഞു.

നേതാക്കളായ ടോമി കെ തോമസ്, ജോയി കളത്തിങ്കൽ പി കെ ജോൺ, ടോജിൻ ജോൺ തുടങ്ങിയവർ പങ്കെടുത്തു.

Advertisment