Advertisment

കൊച്ചിയില്‍ ആറു കോടിയുടെ മയക്കുമരുന്നുമായി കെനിയന്‍ സ്വദേശി പിടിയില്‍; വയറില്‍ നിന്ന് കണ്ടെടുത്തത് 50 ലഹരി ഗുളികകള്‍ ! ആശുപത്രിയില്‍ എത്തിച്ച് പുറത്തെടുത്തു

എത്യോപ്യയില്‍ നിന്നാണ് പ്രതി കൊച്ചിയിലെത്തിയതെന്നാണ് വിവരം. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഗുളികകളില്‍ നിന്നാണ് 668 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തത്.

New Update
mishel keniya

കൊച്ചി: ആറു കോടിയുടെ മയക്കുമരുന്നുമായി കെനിയന്‍ സ്വദേശിയെ കൊച്ചിയില്‍ പിടികൂടി. ഡിആര്‍ഐയുടെ പരിശോധനയില്‍ മിഷേല്‍ എന്നയാളെയാണ് പിടികൂടിയത്. ഇയാളില്‍ നിന്ന് കൊക്കെയിന്‍ കണ്ടെടുത്തു.

50 ലഹരി ഗുളികകള്‍ ഇയാളുടെ വയറ്റിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് അങ്കമാലിയിലെ ആശുപത്രിയിലെത്തിച്ച് ഗുളികകള്‍ പുറത്തെടുത്തു. ഗുളികകളില്‍ നിന്നാണ് 668 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തത്.

എത്യോപ്യയില്‍ നിന്നാണ് പ്രതി കൊച്ചിയിലെത്തിയതെന്നാണ് വിവരം. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

Advertisment