Advertisment

സംസ്ഥാനത്ത് ഇന്ന് മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ്, ഇടിമിന്നൽ ജാഗ്രത

തുടർച്ചയായി  ഏഴു ദിവസത്തിന് ശേഷം ഉയർന്ന താപനില ഔദ്യോഗികമായി 40°c താഴെ  രേഖപെടുത്തി.  അതെ സമയത്ത് തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും ഇന്ന് സാധ്യതയുണ്ട്. തീര പ്രദേശ വാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.

New Update
Kerala Latest Weather Alert

കൊച്ചി: സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്ന് വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  നാളെയും മുഴുവൻ ജില്ലകളിലും  മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം.

തുടർച്ചയായി  ഏഴു ദിവസത്തിന് ശേഷം ഉയർന്ന താപനില ഔദ്യോഗികമായി 40°c താഴെ  രേഖപെടുത്തി.  അതെ സമയത്ത് തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും ഇന്ന് സാധ്യതയുണ്ട്. തീര പ്രദേശ വാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

Advertisment