Advertisment

മുളന്തുരുത്തി ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ ആധുനിക അഗ്നിശമന വാഹനം സ്വായത്തമാക്കി. പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് അനുപ് ജേക്കബ് എംഎൽഎ നിർവ്വഹിച്ചു

New Update
mulanthuruthy fire station

മുളന്തുരുത്തി: മുളന്തുരുത്തി അഗ്നിശമന നിലയത്തിന് ആധുനിക അഗ്നിശമന വാഹനം ലഭ്യമായി. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് അനൂപ് ജേക്കബ്ബ് എംഎൽഎ നിർവഹിച്ചു. 

Advertisment

ഫയർ സ്റ്റേഷന് സമീപം നടന്ന പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, നിലയത്തിന്റെ പരിധിയിൽ വരുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ കെ.ആർ ജയകുമാർ, സി.ആർ പ്രകാശ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ  പങ്കെടുത്തു. 

തീ കെടുത്തലും രക്ഷാപ്രവർത്തനവും ഏറ്റവും മികവോടെ ക്രമീകരിച്ചിരിക്കുന്ന ഈ വാഹനത്തിന്റെ വരവോടെ  മുളന്തുരുത്തിയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് പൂർത്തിയായത് എന്ന് അനൂപ് ജേക്കബ്ബ് എംഎൽഎ പറഞ്ഞു. 

മുളന്തുരുത്തി അഗ്നിരക്ഷാ നിലയത്തിന് ആധുനിക അഗ്നിശമന വാഹനം ലഭിച്ചതിനാൽ മുളന്തുരുത്തിയിലെയും സമീപ സ്ഥലങ്ങളിലെയും ജനങ്ങൾക്ക് ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷന്റെ  സേവനം പൂർവ്വാധികം ശക്തിയോടെ നൽകാൻ കഴിയുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ ഫയർ ഓഫീസർ ഹരികുമാർ ഉറപ്പ് നൽകി. 

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇസ്മായിൽ ഖാൻ നടത്തിയ സ്വാഗത പ്രസംഗത്തിൽ പുതിയ വാഹനം പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ പ്രാപ്തിയുള്ള താണ് എന്ന് പറഞ്ഞു. 

പുതിയ വാഹനത്തിന്റെ  സാങ്കേതിക വശങ്ങളെക്കുറിച്ചും ശേഷിയെക്കുറിച്ചും ഉള്ള വിവരങ്ങൾ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (മെക്കാനിക്ക്) വി.പി സുനിൽ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി. സീനിയർ ഫയർ ഓഫീസർ പി.കെ പ്രകാശൻ നന്ദി പറഞ്ഞു.

Advertisment