Advertisment

സർ ജോർജ്ജ് വില്യംസ് ചാരിറ്റബിൾ ട്രസ്റ്റ് എറണാകുളം നഗരത്തിൽ തെരുവോരങ്ങളിൽ കഴിയുന്ന ആയിരം പേർക്ക് ഭക്ഷണം നൽകി

New Update
flag off function

മുളന്തുരുത്തി: ക്രിസ്തുമസ് ആഘോഷങ്ങളോട് അനുബന്ധിച്ച് മുളന്തുരുത്തി വൈഎംസിഎ യുടെ ഭാഗമായ സർ.ജോർജ്ജ് വില്യംസ് ചാരിറ്റബിൾ ട്രസ്റ്റ് തെരുവോരങ്ങളിൽ കഴിയുന്ന ആയിരം പേർക്ക് ഭക്ഷണവും കേക്കും നൽകി.

Advertisment

സർ. ജോർജ്ജ് വില്യംസ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും വൈഎംസിഎ യുടെയും വൈസ് മെൻസ് ക്ലബ്ബ് ഓഫ് മുളന്തുരുത്തി ടൗണിന്റെയും നേതൃത്വത്തിൽ ആണ് ഭക്ഷണം വിതരണം ചെയ്തത്. മുളന്തുരുത്തി പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ സുമിത എസ്.എൻ ഭക്ഷണ വിതരണത്തിന് ഒരുക്കിയ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.

ആഘോഷവേളകളിൽ, സമൂഹത്തിലെ നിരാലംബരായവരെയും അശരണരെയും ചേർത്ത് നിർത്താൻ മറ്റ് സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും ഈ പരിപാടി പ്രചോദനമാകുമെന്ന് ട്രസ്റ്റിന്റെയും, വൈഎംസിഎ യുടെയും ഭരണസമിതി അംഗങ്ങൾ പറഞ്ഞു.

സർ ജോർജ് വില്യംസ് ചാരിറ്റബിൾ ട്രസ്റ്റ്, വൈഎംസിഎയും വൈസ് മെൻസ് ക്ലബ്ബ് ഓഫ് മുളന്തുരുത്തി ടൗണും ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്.

 

തൃപ്പൂണിത്തുറ, കുണ്ടന്നൂർ, വൈറ്റില, എറണാകുളം സൗത്ത്, നോർത്ത് റെയിൽവേ സ്റ്റേഷനുകൾ, പാലാരിവട്ടം, കലൂർ, ഇടപ്പള്ളി, കളമശ്ശേരി, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലെ വഴിയോരങ്ങളിൽ കഴിയുന്നവർക്കാണ് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. 

സർ ജോർജ് വില്യംസ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. ബാബു തോമസ്, വൈഎംസിഎ പ്രസിഡണ്ട് ബിജു മ്യാലിൽ, സെക്രട്ടറി രഞ്ജി കുര്യൻ, വൈസ്മെൻസ് ക്ലബ്ബ് പ്രസിഡണ്ട്  മോഹൻകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

Advertisment