Advertisment

സമാജ് വാദി പാർട്ടി 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ  നിരുപാധികം പിൻതുണയ്ക്കും

New Update
65345fe4-d44e-4759-878a-1fb163ca4e81.jpeg

 

Advertisment

എറണാകുളം. ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടി, ഐക്യജനാധിപത്യ മുന്നണിയെ നിരുപാധികം പിൻതുണയ്ക്കുമെന്ന് സമാജ് വാദി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സജി പോത്തൻ തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.

എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ നടന്ന സമാജ് വാദി പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിനോട് അനുബന്ധിച്ച് വിളിച്ച് ചേർത്ത പത്രസമ്മേളനത്തിലാണ് പാർട്ടി യുഡിഎഫിനെ പിൻതുണയ്ക്കുമെന്ന തീരുമാനം അദ്ദേഹം വ്യക്തമാക്കിയത്.

കേരളത്തിൽ നാൽപത് നിയോജക മണ്ഡലങ്ങളിൽ സമാജ് വാദി പാർട്ടിയ്ക്ക് ശക്തമായ പ്രാതിനിധ്യം ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബിജെപി യെ അധികാരഭ്രഷ്ടരാക്കുവാൻ രൂപീകരിച്ച ഇന്ത്യ മുന്നണിക്ക്  നേതൃത്വം നൽകുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് കഴിഞ്ഞാൽ മുന്നണിയിലെ  രണ്ടാമത്തെ വലിയ കക്ഷിയാണ് സമാജ് വാദി പാർട്ടി. 2b27243b-456c-44bc-bc86-7869d8a79abc.jpeg

കോൺഗ്രസ്സ് പാർട്ടി നേതൃത്വം കൊടുക്കുന്ന മുന്നണി ഇന്ത്യയിൽ അധികാരത്തിൽ വരേണ്ടത് ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഒഴിച്ചുകൂടാനാവാത്ത സാഹചര്യം ഇന്ത്യയിൽ സംജാതമായതിനാൽ  കോൺഗ്രസ്സ് പാർട്ടിയെ ഇന്ത്യയുടെ അധികാരത്തിൽ എത്തിയ്ക്കേണ്ടത്  സമാജ് വാദി പാർട്ടിയുടെ ഉത്തരവാദിത്വം ആണ് എന്ന് അദ്ദേഹം  പറഞ്ഞു. 

അതിനാലാണ് ഐക്യജനാധിപത്യ മുന്നണിയെ നിരുപാധികം പിൻതുണയ്ക്കാൻ പാർട്ടിയുടെ അഖിലേന്ത്യാ അദ്ധ്യക്ഷൻ അഖിലേഷ് യാദവ് നിർദ്ദേശിച്ചത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈകിട്ട് നടന്ന സമാപന സമ്മേളനത്തിന് മുഖ്യ പ്രഭാഷണം നടത്താൻ എത്തിയ സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ദേശീയ അദ്ധ്യക്ഷൻ തമ്പാൻ തോമസ് ആവേശമായി. 

ഇന്ത്യയുടെ നിലനിൽപിന്  സോഷ്യലിസ്റ്റ് പാർട്ടികൾ  വിഘടിച്ച് നിൽക്കാതെ ഒന്നിയ്ക്കേണ്ട സമയമാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള കോൺഗ്രസ്സ് നേതൃത്വം കൊടുക്കുന്ന മുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

സമാജ് വാദി പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. സജി പോത്തൻ തോമസിനൊപ്പം സംസ്ഥാന ഉപാദ്ധ്യക്ഷൻ കുഞ്ഞായൻകുട്ടി, ജനറൽ സെക്രട്ടറിമാരായ സുകേശൻ നായർ, ബെൻ ഇണ്ടിക്കാട്ടിൽ, റഷീദ് വിളയൂർ, ട്രഷറർ റോയ് ചെമ്മനം, നാഷനൽ സെക്രട്ടറി ആയി നോമിനേറ്റ്  ചെയ്യപ്പെട്ട ആർ എസ് പ്രഭാത് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisment