Advertisment

ഗവർണർപോലും ആക്രമിക്കപ്പെടുന്ന കേരളത്തിൽ സാധാരണക്കാർക്ക് എന്ത് സുരക്ഷയാണുള്ളത് ? - സാബു എം. ജേക്കബ്

New Update
കുന്നത്തുനാട് ഡോ. സുജിത്ത് പി. സുരേന്ദ്രന്‍, മൂവാറ്റുപുഴയില്‍ സി.എന്‍. പ്രകാശ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20

കൊച്ചി: ഗവർണർപോലും ആക്രമിക്കപ്പെടുന്ന കേരളത്തിൽ സാധാരണക്കാർക്ക് എന്ത് സുരക്ഷയാണുള്ളതെന്ന് ട്വന്റി20 പാർട്ടി പ്രസിഡണ്ട് സാബു എം. ജേക്കബ് ചോദിച്ചു. സിപിഎമ്മിന് ഭരണഘടനയിലോ നിയമവ്യവസ്ഥയിലോ വിശ്വാസമില്ലാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേരളത്തിലെ അഴിമതി ഭരണത്തിനെതിരെയും ഗുണ്ടാരാജിനെതിരെയും പ്രതികരിക്കുന്നവരെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയാണ്.  ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും ഗുണ്ടകൾ പോലീസിന്റെയും പാർട്ടിയുടെയും സഹായത്തോടെ കേരളത്തിൽ അഴിഞ്ഞാടുകയാണെന്നും സാബു എം. ജേക്കബ് പറഞ്ഞു. 

വിമർശിക്കുന്നവരെ പച്ചയ്ക്ക് കത്തിക്കുമെന്ന് പരസ്യമായി വിളിച്ചുപറയുന്ന പാർട്ടി അണികൾക്കെതിരെ കേസെടുക്കാൻപോലും പോലീസ് തയ്യാറാവുന്നില്ല. കേരളത്തിൽ ഇപ്പോൾ നടക്കുന്നത് പകൽക്കൊള്ളയും ജംഗിൾ രാജുമാണെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.

Advertisment