Advertisment

മലയാളിയുടെ നേതൃത്വത്തിലുള്ള ഫ്ലൈ-91 വിമാനങ്ങൾ പറന്നു തുടങ്ങി. കേരളത്തിലെ നഗരങ്ങളെ ബന്ധിപ്പിച്ചും സർവീസ് ഉടൻ. ആദ്യ സർവീസ് ലക്ഷദ്വീപിലെ അഗത്തിയിലേക്ക്. ഇതുവരെ കൊച്ചിയിൽ നിന്ന് മാത്രം സർവീസുണ്ടായിരുന്ന റൂട്ടിൽ ഗോവയിൽ നിന്ന് വിമാനമെത്തി. കേരളത്തിൽ നിന്ന് ഗോവയിലേക്ക് സർവീസുകൾ ഉടൻ. ഇനി കുറഞ്ഞ നിരക്കിൽ ഫ്ലൈ-91ൽ പറക്കാം

ആദ്യ പറക്കൽ ഗോവയിലെ മോപ്പ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കും തിരിച്ചുമായിരുന്നു. മാർച്ച് പതിനെട്ടിന് ഗോവയിൽ നിന്നും ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളോടെ പൂർണ പ്രവർത്തനം തുടങ്ങും. മോപ്പയിൽ നിന്നും അഗത്തിയിലേക്കുള്ള വാണിജ്യ സർവീസുകൾ ഏപ്രിൽ പകുതിയോടെ ആരംഭിക്കും. കഴിഞ്ഞ അഞ്ച് വർഷമായി കൊച്ചിയിൽ നിന്ന് മാത്രമാണ് ലക്ഷദ്വീപിലേക്ക് വിമാന സർവീസുള്ളത്.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
fly 91-2

കൊച്ചി: മലയാളിയുടെ വിമാനക്കമ്പനിയായ ഫ്ലൈ 91 ആകാശം തൊട്ട് പറന്നു തുടങ്ങി. കേരളത്തിലടക്കം ചെറു നഗരങ്ങളെ ബന്ധിപ്പിക്കുന്ന ചെലവു കുറഞ്ഞ വിമാന സർവീസാണ് ഫ്ലൈ 91. വ്യോമയാന മേഖലയിലെ പ്രമുഖനും മലയാളിയുമായ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള വിമാനക്കമ്പനിയാണിത്.

Advertisment

ആദ്യ പറക്കൽ ഗോവയിലെ മോപ്പ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്കും തിരിച്ചുമായിരുന്നു. മാർച്ച് പതിനെട്ടിന് ഗോവയിൽ നിന്നും ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളോടെ പൂർണ പ്രവർത്തനം തുടങ്ങും. മോപ്പയിൽ നിന്നും അഗത്തിയിലേക്കുള്ള വാണിജ്യ സർവീസുകൾ ഏപ്രിൽ പകുതിയോടെ ആരംഭിക്കും. കഴിഞ്ഞ അഞ്ച് വർഷമായി കൊച്ചിയിൽ നിന്ന് മാത്രമാണ് ലക്ഷദ്വീപിലേക്ക് വിമാന സർവീസുള്ളത്.


കേരളത്തിലെ നഗരങ്ങളെ ബന്ധിപ്പിച്ചും വിമാനസർവീസുകൾ പിന്നാലെ വരും. നിലവിൽ 70 സീറ്റുകളുള്ള രണ്ട് വിമാനങ്ങളാണ് സർവീസുകൾ നടത്തുകയെന്ന് മനോജ് ചാക്കോ പറഞ്ഞു. നാല് മാസത്തിനുള്ളിൽ ആറ് പുതിയ വിമാനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി ലഭിച്ചതോടെയാണ് വിമാനങ്ങൾ പറന്നുതുടങ്ങിയത്. ഫ്ളൈ 91 എയർലൈൻ രണ്ട് ചെറുവിമാനങ്ങളുമായി ഈ മാസം സർവീസ് തുടങ്ങും. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ മഹാദുർഗ്, ജൽഗാവ്, നാന്ദേഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.

തൃശൂർ സ്വദേശി മനോജ് ചാക്കോ മേധാവിയായ ഫ്ളൈ 91 ഗോവ കേന്ദ്രമായാണ് പ്രവർത്തിക്കുക. വലിയ വിമാനങ്ങൾ ഇറങ്ങാൻ സൗകര്യമില്ലാത്ത നഗരങ്ങളിലേക്ക് പ്രാദേശിക കണക്ടിവിറ്റി വർദ്ധിപ്പിക്കാനാണ് ഉഡാൻ പദ്ധതി ലക്ഷ്യമിടുന്നത്. വലിയ വിമാന കമ്പനികളുമായി സഹകരിച്ച് ചെറുപട്ടണങ്ങളിലേക്ക് കണക്ടിവിറ്റി ഉറപ്പാക്കുമെന്നും കമ്പനി പറയുന്നു. ഇന്ത്യയുടെ ടെലിഫോൺ കോഡായ 91 സൂചിപ്പിച്ചാണ് എയർലൈന് പേരിട്ടത്.


വ്യോമയാന രംഗത്ത് 30 വർഷത്തെ പരിചയസമ്പത്തുമുള്ളയാളാണ് ഫ്ലൈ 91ന്റെ തലപ്പത്തുള്ള മനോജ് ചാക്കോ. ഇന്ത്യൻ വംശജനായ കനേഡിയൻ ശതകോടീശ്വരൻ പ്രേം വത്സ നയിക്കുന്ന ഫെയർഫാക്‌സിന്റെ ഇന്ത്യാ വിഭാഗം മേധാവിയായിരുന്ന ഹർഷ രാഘവനുമായി ചേർന്ന് മനോജ് സ്ഥാപിച്ച 'ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്' കീഴിലാണ് ഫ്‌ളൈ 91 പ്രവർത്തിക്കുക.


ഹർഷയുടെ കൺവർജന്റ് ഫിനാൻസ് ആണ് മുഖ്യ നിക്ഷേപകർ. 200 കോടി രൂപ പ്രാഥമിക മൂലധനത്തോടെയാണ് ഫ്‌ളൈ 91 പ്രവർത്തനം തുടങ്ങിയത്. അനുമതികളെല്ലാം ലഭിച്ചാൽ ചെറു പട്ടണങ്ങൾ ബന്ധിപ്പിച്ച് പറക്കും. 70 യാത്രക്കാരെ വഹിക്കുന്ന എ.ടി.ആർ 72-600 വിമാനങ്ങളാണ് ഉപയോഗിക്കുക. ആദ്യവർഷം ആറ് വിമാനങ്ങൾ പാട്ടത്തിനെടുത്തായിരിക്കും പറക്കൽ. രണ്ടാംവർഷം ഇത് 12 വിമാനങ്ങളായി ഉയർത്തും. അഞ്ചുവർഷത്തിനകം ലക്ഷ്യം 40 വിമാനങ്ങളാണ്.

ചെറു പട്ടണങ്ങളെ ബന്ധിപ്പിച്ചുള്ള കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതി അടിസ്ഥാനമാക്കിയായിരിക്കും ഫ്‌ളൈ 91 പറക്കുക. ഗോവയിലെ മനോഹർ ഇന്റർനാഷണൽ വിമാനത്താവളം (മോപ) കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലെ ചെറു വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സർവീസാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്.


ഹൂബ്ലി, നാസിക്, ബെൽഗാം, ഷിർദ്ദി, മൈസൂർ, കോലാപൂർ, ഷോലാപൂർ എന്നിവ ഇതിലുൾപ്പെടുന്നു. പിന്നീട് കേരളത്തിലേക്കും സർവീസ് വ്യാപിപ്പിക്കും. 45-90 മിനുട്ട് നേരം പറക്കൽ നീളുന്ന റൂട്ടുകളാണ് കമ്പനിയുടെ പരിഗണനയിലുള്ളത്. ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രികരിൽ 30 ശതമാനത്തോളവും ഇത്തരം റൂട്ടുകളിലായതാണ് കാരണം.


കിംഗ്ഫിഷർ എയർലൈൻസിനെ അതിന്റെ പ്രതാപകാലത്ത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായി വളർത്തിയതിൽ മുഖ്യപങ്ക് വഹിച്ചത് കമ്പനിയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്ന മനോജ് ചാക്കോയായിരുന്നു. ജെറ്റ് എയർവേസ്, ഗൾഫ് എയർ, സ്‌പൈസ് ജെറ്റ്, എയർ ഏഷ്യ, വിസ്താര തുടങ്ങിയ പ്രമുഖ കമ്പനികളിൽ നിന്നുള്ളവരും ഫ്‌ളൈ91ൽ എത്തും. അഞ്ചുവർഷത്തിനകം വിമാനങ്ങളുടെ എണ്ണം 40 ആയി ഉയർത്തും. 200 കോടി മൂലധനത്തിലാണ് ഫ്ലൈ 91 കമ്പനി ആരംഭിച്ചിരിക്കുന്നത്.

Advertisment