Advertisment

കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് ! തൃശൂരിലെ ഹൈറിച്ച് തട്ടിപ്പുകാർ 1.63 ലക്ഷം നിക്ഷേപകരിൽ നിന്ന്  തട്ടിയത് 1630 കോടി ! ഇ.ഡിക്ക് പിന്നാലെ തട്ടിപ്പിന്റെ ചുരുളഴിക്കാൻ സി.ബി.ഐയും എത്തുന്നു. അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി സർക്കാർ. നിക്ഷേപകരെ ആകർഷിച്ചത് മൾട്ടിലെവൽ മാർക്കറ്റിംഗ്, ക്രിപ്‌റ്റോ കറൻസി, ഒ.ടി.ടി പ്ലാറ്റ്‌ഫോം തുടങ്ങിയവയിലേക്ക് നിയമവിരുദ്ധ വാഗ്ദാനങ്ങൾ നൽകി. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം തട്ടിയ 3,141 കോടി കൊണ്ട് ആഡംബര ജീവിതം

ഹൈറിച്ച് ഗ്രൂപ്പ് ഉടമകളായ കെ.ഡി.പ്രതാപനും ഭാര്യ ശ്രീനയ്ക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനിരിക്കുകയാണ് ഇ.ഡി. തൃശൂരിൽ നിന്ന് ഒളിവിൽ പോയ ഇവർ കേരളത്തിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി. ഇവരുടെ മുൻകൂർ ജാമ്യഹർജിയെ ഇ.ഡി എതിർക്കുകയാണ്.

New Update
highrich

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ സി.ബി.ഐയും വരികയാണ്. തൃശൂരിലെ ഹൈറിച്ച് തട്ടിപ്പുകാർ 1.63ലക്ഷം നിക്ഷേപകരിൽ നിന്ന് 1630 കോടി തട്ടിയ കേസിൽ അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയിരിക്കുകയാണ് സർക്കാർ. ഓൺലൈൻ ഷോപ്പിംഗിന്റെ പേരിൽ തട്ടിപ്പ് നടത്തിയ തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകളുടെ 200 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ മരവിപ്പിച്ചിരുന്നു. 55 ബാങ്ക് അക്കൗണ്ടിലെ നിക്ഷേപങ്ങളാണ് മരവിപ്പിച്ചത്.

Advertisment

ഹൈറിച്ച് ഗ്രൂപ്പ് ഉടമകളായ കെ.ഡി.പ്രതാപനും ഭാര്യ ശ്രീനയ്ക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനിരിക്കുകയാണ് ഇ.ഡി. തൃശൂരിൽ നിന്ന് ഒളിവിൽ പോയ ഇവർ കേരളത്തിൽ തന്നെയുണ്ടെന്ന നിഗമനത്തിലാണ് ഇ.ഡി. ഇവരുടെ മുൻകൂർ ജാമ്യഹർജിയെ ഇ.ഡി എതിർക്കുകയാണ്.


മൾട്ടിലെവൽ മാർക്കറ്റിംഗ്, ക്രിപ്‌റ്റോ കറൻസി, ഒ.ടി.ടി പ്ലാറ്റ്‌ഫോം തുടങ്ങിയവയിലേക്ക് നിയമവിരുദ്ധ വാഗ്ദാനങ്ങൾ നൽകിയാണ് നിക്ഷേപകരെ ആകർഷിച്ചത്. നിക്ഷേപകരുടെ പണം തിരിമറി ചെയ്ത് പ്രതികൾ ആഡംബരജീവിതം നയിച്ചു. 19 കേസുകൾ പ്രതികൾക്കെതിരെ ഉണ്ടെങ്കിലും പത്ത് കേസും പണം നൽകി പ്രതികൾ ഒത്തുതീർപ്പാക്കിയിരുന്നു.


വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിന് പിറകെയാണ് ഹൈറിച്ച് ഉടമകൾ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഒളിവിൽ പോയത്. റെയ്ഡിൽ കണ്ടെത്തിയ 212 കോടിയുടെ ബാങ്ക് അക്കൗണ്ട് ഇ.ഡി മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് കൂടി ഇറക്കിയത്.

വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. പ്രതികൾ രാജ്യം വിട്ട് പോയിട്ടില്ലെന്നാണ് ഇ.ഡി പറയുന്നത്. കമ്പനിയിലും വീട്ടിലും രണ്ട് ദിവസം നീണ്ട പരിശോധനയിൽ 1115 കോടിരൂപ പ്രതികളുടെ അക്കൗണ്ടിലെത്തിയെന്നതിന് രേഖകൾ ഇ.ഡി ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.

ക്രിപ്‌റ്റോ കറൻസി, ഹൈറിച്ച് കോയിൻ എന്നിവയിലൂടെ വൻ തുക ലാഭം വാഗ്ദാനം ചെയ്താണ് പ്രധാന തട്ടിപ്പ്, പ്രതികൾക്കെതിരെ നിലവിൽ 19 കേസാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്ന് കേസുകളിൽ അഞ്ച് വർഷം വീതം തടവിന് നേരത്തെ കോടതി ശിക്ഷിച്ചിരുന്നു.


1.63ലക്ഷം നിക്ഷേപകരിൽനിന്നായി കമ്പനി 1630കോടി രൂപ തട്ടിയെടുത്തെന്നാണ് പൊലീസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിതെന്ന് എൻഫോഴ്‌സ്‌മെന്റ് നേരത്തേ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


എച്ച്. ആ‍ർ കോയിൻ എന്ന പേരിൽ ഒരു കോയിൻ പുറത്തിറക്കി ഇതിലൂടെ നിക്ഷേപകരിൽ നിന്ന് 1138 കോടി രൂപ സമാഹരിച്ചെന്നും ഇ.ഡി പുറത്തിറക്കിയ കണക്കുകൾ പറയുന്നു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് ഹൈറിച്ച് നടത്തിയതെന്നും ഇ.ഡി വ്യക്തമാക്കി. തട്ടിയെടുത്ത കോടികൾ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഹൈറിച്ചിനെതിരായ ഇ.ഡി അന്വേഷണം.

ഹൈ റിച്ച് കമ്പനി 3,141 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചെന്ന് സർക്കാർ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഒട്ടേറെ പൊലീസ് സ്റ്റേഷൻ പരിധികളിൽ നൂറുകണക്കിനാളുകൾ ഹൈ റിച്ചിന്റെ നിക്ഷേപത്തട്ടിപ്പിനിരയായിട്ടുണ്ട്. മിക്കയിടത്തും കേസെടുക്കുന്നില്ല.


ബഡ്സ് ആക്ട്  പ്രകാരം പ്രതികളുടെ സ്വത്ത് പൂർണമായും കണ്ടുകെട്ടണമെങ്കിൽ, പൊലീസ് കേസെടുക്കേണ്ടത് അനിവാര്യമാണ്. രേഖാമൂലം പരാതി ലഭിക്കുന്നില്ലെന്നും പരാതി നൽകിയവർ മൊഴി നൽകുന്നില്ലെന്നുമാണു പൊലീസിന്റെ വിശദീകരണം.


ഹൈ റിച്ച് കമ്പനി സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി 3,141 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്ന് നിയമസഭയിൽ  ടി.ജെ.വിനോദ് എംഎൽഎയെ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചിരുന്നു.

Advertisment