Advertisment

പോപ്പുലര്‍ വെഹിക്കിള്‍സിന്‍റെ വരുമാനം 4,274.7 കോടി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
popular vehicles

കൊച്ചി: പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസ് ലിമിറ്റഡ് ഡിസംബര്‍ 31ന് അവസാനിച്ച ഒന്‍പത് മാസ കാലയളവില്‍ 4,274.7 കോടിയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 3,581.6 കോടി രൂപയെ അപേക്ഷിച്ച് 19.4 ശതമാനമാണ് വര്‍ധന. 

Advertisment

നികുതിക്ക് മുന്‍പുള്ള ലാഭം 23 ശതമാനം ഉയര്‍ന്ന് 216.7 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 176.1 കോടി രൂപയായിരുന്നു. കമ്പനിയുടെ അറ്റാദായം 12.5 ശതമാനം ഉയര്‍ന്ന് 56 കോടി രൂപയായി. 

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 49.7 കോടി രൂപയാണ് അറ്റാദായം. ഇപിഎസ് ഒന്‍പത് മാസം കൊണ്ട് 12.5 ശതമാനം ഉയര്‍ന്ന് 8.9  രൂപയായി. മുന്‍വര്‍ഷം സമാന കാലയളവില്‍ 7.9  രൂപയായിരുന്നു.

 ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ വരുമാനം 16.9 ശതമാനം  ഉയര്‍ന്ന് 1,426.5 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1,220.4 കോടി രൂപയായിരുന്നു. നികുതിക്ക് മുന്‍പുള്ള ലാഭം 35.3 ശതമാനം ഉയര്‍ന്ന് 70.8 കോടി രൂപയിലെത്തി. 

2022 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇത് 52.3 കോടി. രൂപയായിരുന്നു. മൂന്നാം പാദത്തിലെ അറ്റാദായം  50.2 ശതമാനം ഉയര്‍ന്ന് 15.9 കോടി രൂപയായി. 

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 10.6 കോടി രൂപയാണ് അറ്റാദായം. 2023 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ ഇപിഎസ് 50.2 ശതമാനം ഉയര്‍ന്ന 2.5 രൂപയായി. മുന്‍വര്‍ഷം സമാന കാലയളവില്‍ 1.7 രൂപയായിരുന്നു.

 ഐപിഒയുടെ ഉജ്ജ്വല വിജയത്തിന് സംഭാവന നല്‍കി പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസ് ലിമിറ്റഡ് കുടുംബത്തില്‍ ചേര്‍ന്ന ഒരു ലക്ഷം നിക്ഷേപകര്‍ക്ക് തങ്ങള്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുവെന്ന് പോപ്പുലര്‍ വെഹിക്കിള്‍സ് & സര്‍വീസസ് മാനേജിംഗ് ഡയറക്ടര്‍ നവീന്‍ ഫിലിപ്പ് പറഞ്ഞു.

Advertisment