Advertisment

ട്വന്റി 20 പാർട്ടി സ്ഥാനാർഥി അഡ്വ. ചാർളി പോളിന്റെ പെരുമ്പാവൂർ മണ്ഡലപര്യടനം പര്യവസാനിച്ചു

New Update
adv. chrly paul election campaign-2

അഡ്വ. ചാർളി പോൾ പെരുമ്പാവൂർ പ്രദേശത്ത് പര്യടനത്തിൽ

എറണാകുളം/ തൃശൂർ: ചാലക്കുടി ലോകസഭ മണ്ഡലം ട്വന്റി 20 പാർട്ടി സ്ഥാനാർഥി അഡ്വ. ചാർളി പോളിന്റെ പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പര്യടനം അവസാനിച്ചു. ശനിയാഴ്ചത്തെ പര്യടനം രാവിലെ 8.40 ഓടെ മിനി സിവിൽസ്റ്റേഷന് സമീപം പെരുമ്പാവൂർ നിയോജകമണ്ഡലം കോർഡിനേറ്റർ സിബി വർഗീസ് ഫ്ലാഗ് ഓഫ് ചെയ്തു.

Advertisment

ട്വന്റി 20 പാർട്ടി ചാലക്കുടി ലോകസഭ മണ്ഡലം ചീഫ് ഇലക്ഷൻ ഏജന്റ് ജിബി എബ്രഹാം, പെരുമ്പാവൂർ നിയോജക മണ്ഡലം കോർഡിനേറ്റർ വിജയകുമാർ, ജോജോ വർഗീസ്, എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.

adv cherly paul election campaign

പെരുമ്പാവൂർ മുനിസിപ്പാലിറ്റി, കുവപടി, ഒക്കൽ എന്നീ പഞ്ചായത്തുകളിലെ കൊച്ചങ്ങാടി, ചേലമറ്റം, കരാട്ട് പള്ളിക്കര, കാവുമ്പുറം, തൊടാപറമ്പ്, ചക്കരക്കാട്ടുകാവ്, ബ്രോഡ് വേ, ഗുരുകുലം, തൈക്കാവ്, ജിദ്ദ പ്ലാസ്റ്റിക്സ്, കൊല്ലൻപടി, കല്ലമ്പലം, പാപ്പാൻപടി, ഐമുറി ജംഗ്ഷൻ, കേരള ചിക്കൻ, കോരുമ്പശ്ശേരി, കൂടാലപ്പാട് എന്നീ പ്രദേശങ്ങളിലൂടെയാണ് പര്യടനം നടന്നത്.

കൂവപടിയിൽ ഉള്ള ബെത്‌ലഹേം അഭയ ഭവൻ, മരിയാസ് പിക്കിൾസ്, സെന്റ് ജോർജ് പള്ളി എന്നിവിടങ്ങൾ സന്ദർശിച്ചു. പെരുമ്പാവൂർ നിയമസഭാ മണ്ഡല പര്യടനത്തിന് ശേഷം അങ്കമാലി നിയോജകമണ്ഡലത്തിലെ കാലടി, നീലീശ്വരം, മലയാറ്റൂർ, സെബിപ്പുരം, അയ്യമ്പുഴ, മഞ്ഞപ്ര എന്നിവിടങ്ങളിലെ വോട്ടർമാരെയും സ്ഥാനാർഥി സന്ദർശിച്ചു.

Advertisment