കൊച്ചി: ചെറുതും വലുതുമായ ഒട്ടേറെ മികച്ച ഹ്രസ്വ ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടു. അതില്‍ നല്ലത് തിരഞ്ഞെടുക്കുക പ്രയാസമാണ്. അവതരണ മികവ് കൊണ്ടും അഭിനയ മികവ് കൊണ്ടും മികച്ചു നില്‍ക്കുന്ന ഹ്രസ്വ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തീര്‍ച്ചയായും പ്രശംസ അര്‍ഹിയ്ക്കുന്നു. ഇത്തരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മലയാളം ഐ പി ടിവിയായ പുലരി ടിവി സംഘടിപ്പിക്കുന്ന രണ്ടാമത്തെ ഷോർട് ഫിലിം അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു.
അഞ്ചു മിനിറ്റിനും 45 മിനിറ്റിനും മധ്യേയുള്ള യൂട്യൂബിൽ റിലീസ് ചെയ്തിട്ടുള്ളതും അല്ലാത്തതുമായ ഷോർട്ട് ഫിലിമുകൾ, എല്ലാ കാറ്റഗറിയിലും ഉള്ള വീഡിയോ ആൽബങ്ങളും അപേക്ഷിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് - 1,000 രൂപ. അപേക്ഷകൾ www.pularitv.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി 2024 ജൂലൈ 15. രജിസ്‌ട്രേഷന്‍ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കോൾ / വാട്സ്ആപ്പ് +919744257128 നമ്പറിലോ www.pularitv.com എന്ന വെബ്സൈറ്റ് സന്ദര്ശിക്കുകയോ ചെയ്യാവുന്നതാണ്.