Advertisment

കൊലപ്പെടുത്തിയ ശേഷം എറിഞ്ഞതാണോ, എറിഞ്ഞു കൊലപ്പെടുത്തിയതാണോ ? നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘം

എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം എറിഞ്ഞതാണോ, എറിഞ്ഞു കൊലപ്പെടുത്തിയതാണോ എന്ന് പോസ്റ്റ്മോർട്ടത്തിലേ വ്യക്തമാവൂ.

New Update
panampally-nagar

കൊച്ചി: നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. എറണാകുളം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. ഫ്ലാറ്റിൽ നിന്ന് ആരെങ്കിലും എറിഞ്ഞതാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല.

Advertisment

എല്ലാ വശങ്ങളും പരിശോധിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം എറിഞ്ഞതാണോ, എറിഞ്ഞു കൊലപ്പെടുത്തിയതാണോ എന്ന് പോസ്റ്റ്മോർട്ടത്തിലേ വ്യക്തമാവൂ.

കൊറിയർ കവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ പറഞ്ഞു. പനമ്പള്ളി നഗറിലാണ് നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സമീപത്തെ ഫ്ലാറ്റുകളിലൊന്നിൽ നിന്ന് കുഞ്ഞിനെ പൊതിഞ്ഞുകെട്ടി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

Advertisment