Advertisment

പാനൂരിലെ ബോംബ് സ്‌ഫോടനത്തിന്റെ പങ്കില്‍ നിന്നും സിപിഎമ്മിന് ഒഴിയാന്‍ ആവില്ല:തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സഫോടനത്തിന്റെ ഉത്തരവാദിത്തം സിപിഎം ഏറ്റെടുക്കില്ല; കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടുണ്ട്; തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ അക്രമം ഉണ്ടാക്കാന്‍ സിപിഎം എടുത്ത നിലപാടാണിതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ അക്രമം ഉണ്ടാക്കാന്‍ സിപിഐഎം എടുത്ത നിലപാടാണിതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
panur mUntitled.jpg

കൊച്ചി: പാനൂരില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്‌ഫോടനത്തിന്റെ പങ്കില്‍ നിന്നും സിപിഐഎമ്മിന് ഒഴിയാന്‍ ആവില്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റെ മാര്‍ട്ടിന്‍ ജോര്‍ജ്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ സഫോടനത്തിന്റെ ഉത്തരവാദിത്തം സിപിഐഎം ഏറ്റെടുക്കില്ല.

Advertisment

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലും ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ അക്രമം ഉണ്ടാക്കാന്‍ സിപിഐഎം എടുത്ത നിലപാടാണിതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

'കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് പേര്‍ മരിച്ച ഒരു സ്‌ഫോടനം 2015 ല്‍ നടന്നിരുന്നു. പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അന്നത്തെ ജില്ലാ സെക്രട്ടറി പി ജയരാജനും അത് ആവര്‍ത്തിച്ചു.

എന്നാല്‍ മരിച്ച രണ്ടുപേര്‍ക്കും രക്തസാക്ഷി സ്തൂഭം നിര്‍മ്മിക്കാന്‍ പാര്‍ട്ടി പണം പിരിക്കുകയും സ്തൂഭം നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. സിപിഐഎമ്മിന്റെ രക്തസാക്ഷി പട്ടികയില്‍ ഇവര്‍ രണ്ടുപേരുമുണ്ട്.

ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം നടന്നപ്പോഴും സിപിഐഎം ഇത് തന്നെയാണ് പറഞ്ഞത്. പ്രതികള്‍ സിപിഐഎം നേതാക്കളാണ്', മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

 

 

Advertisment