Advertisment

ദുരുദ്ദേശ്യത്തോടെയുള്ള കളികള്‍ വിജയിക്കില്ല; ഒരു ദിവസമെങ്കിലും അകത്തിടാനായിരുന്നു ഉദ്ദേശം; എല്ലാ വശങ്ങളും പരിശോധിച്ചാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്; ഉപവാസം തുടരും; സര്‍ക്കാര്‍ അധികാരത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പകരം വീട്ടാനുള്ള ശ്രമം തുടരുകയാണെന്ന് മാത്യുകുഴല്‍ നാടന്‍

New Update
opjhuiyftdtrdtrdytfyuhioj

കോതമംഗലം: കോതമംഗലത്ത് പൊലീസ് അനാവശ്യ പ്രകോപനങ്ങളാണ് സൃഷ്ടിച്ചതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഉപവാസം തുടരും. അധികരത്തിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ദുരുദ്ദേശ്യത്തോടെയുള്ള കളികള്‍ വിജയിക്കില്ല. ഇന്ന് ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.

Advertisment

'എല്ലാ വശങ്ങളും പരിശോധിച്ചാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. പൊലീസ് ചെയ്ത കാര്യങ്ങളും അവരുടെ രീതിയും കോടതിയില്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. ഉപവാസം തുടരും. ഞങ്ങള്‍ ഉന്നയിച്ച നാല് കാര്യങ്ങളില്‍ സര്‍ക്കാരിന്റെ പ്രതികരണം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വനംമന്ത്രി എ കെ ശശീന്ദ്രരനോട് ആരാഞ്ഞിട്ടുണ്ട്.

അദ്ദേഹത്തിന്റെ മറുപടി വരേണ്ടതുണ്ട്. കഴിഞ്ഞ ദിവസം പൊലീസിന്റെ ഭാഗത്ത് നിന്നും അക്രമം ഉണ്ടായിതിനാല്‍ ഇന്ന് ശക്തമായ പ്രതിഷേധം നടത്താനാണ് തീരുമാനം', മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി പകരം വീട്ടാനുള്ള ശ്രമം തുടരുകയാണെന്നും മാത്യുകുഴല്‍ നാടന്‍ പറഞ്ഞു. ഒരു ദിവസം എങ്കിലും അകത്തിടണമെന്ന ഉദ്ദേശത്തോട് കൂടിയാണ് ഇന്നലെ പൊലീസ് എല്ലാ നിലയിലും പ്രവര്‍ത്തിച്ചത്. എന്നാല്‍ അവര്‍ക്ക് അതിന് സാധിച്ചിട്ടില്ല.

നിയമത്തിലും സത്യത്തിലും വിശ്വസിക്കുന്നയാളാണ താന്‍. ദൈവവിശ്വാസികള്‍ കൂടിയാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ തമ്പുരാന്റെ കരുതലും ഉണ്ടാകും. അതുകൊണ്ട് സര്‍ക്കാരിന്റെ ദുരുദ്ദേശത്തോട് കൂടിയുള്ള കളികള്‍ വിജയിച്ചുകൊള്ളണമെന്നില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. 

Advertisment