Advertisment

'രാത്രിയില്‍ വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ക്ഷീണം നമ്മള്‍ തിരിച്ചറിഞ്ഞു ആ ക്ഷീണത്തിന് റസ്റ്റ് എടുത്ത് കൃത്യമായി ഉറങ്ങി ക്ഷീണം മാറ്റിയതിനുശേഷം മാത്രം യാത്ര തുടരുക; ഒരു നിമിഷത്തെ മയക്കത്തിന് വലിയ വില കൊടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
mcddUntitledaw

കൊച്ചി: എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുമെന്ന വിചാരത്തില്‍ രാത്രികാലങ്ങളില്‍ ദീര്‍ഘദൂരയാത്ര തെരഞ്ഞെടുക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇതില്‍ പതുങ്ങിയിരിക്കുന്ന അപകടം മനസിലാവാതെ പോകരുതെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

Advertisment

'പകല്‍ സമയങ്ങളില്‍ ജോലി ചെയ്തു രാത്രിയില്‍ വിശ്രമിക്കുന്നവരാണ് എല്ലാവരും. രാത്രി സമയങ്ങളില്‍ നമ്മുടെ വിശ്രമവേളകള്‍ ആക്കാന്‍ നമ്മുടെ ശരീരം അതിന്റേതായ രീതിയില്‍ തുലനം ചെയ്തു നിര്‍ത്തിയിട്ടുള്ളതാണ്.

ഇത്തരം വേളകളിലാണ് നമ്മള്‍ വാഹനങ്ങളുമായി ദീര്‍ഘദൂര യാത്ര നടത്തുവാന്‍ തയ്യാറെടുക്കുന്നത്. അവിടെ പതിയിരിക്കുന്ന ആ വലിയ അപകടത്തെ നമ്മള്‍ മനസ്സിലാക്കുക.

രാത്രിയില്‍ വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന ക്ഷീണം നമ്മള്‍ തിരിച്ചറിഞ്ഞു ആ ക്ഷീണത്തിന് റസ്റ്റ് എടുത്ത് കൃത്യമായി ഉറങ്ങി ക്ഷീണം മാറ്റിയതിനുശേഷം മാത്രം യാത്ര തുടരുക.'- മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisment