Advertisment

റിസോർട്ടിൽ നിന്ന് അനധികൃത മദ്യം പിടിച്ചെടുത്തിട്ടും കേസെടുത്തില്ല; ഉടമ പി വി അൻവറിനെ ഒഴിവാക്കിയതിൽ ഇടപെട്ട് ഹൈക്കോടതി

ആലുവ മലക്കപ്പടിയിലെ അൻവറിന്റെ റിസോർട്ടിൽ നിന്ന് 2018ലാണ് മദ്യം പിടിച്ചെടുക്കുന്നത്. റിസോർട്ടിൽ ലൈസൻസില്ലാതെ മദ്യം വിതരണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുട‌‍‍ർന്ന് നടത്തിയ പരിശോധനയിലായിരുന്നു മദ്യം പിടികൂടിയത്.

New Update
കോട്ടയത്തെ കെഎംസിസിഎസ് ബാങ്ക് തിരഞ്ഞെടുപ്പ്; സ്റ്റീഫൻ ജോർജ്ജ് ഉൾപ്പെടെ ഏഴ് പേരെഅയോഗ്യരാക്കി ഹൈക്കോടതി

കൊച്ചി: ആലുവയിലെ റിസോര്‍ട്ടിലെ ലഹരിപാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസിൽ നിന്ന് റിസോർട്ട് ഉടമയും എംഎൽഎയുമായ പി വി അൻവറിനെ ഒഴിവാക്കിയതിൽ ഹൈക്കോടതി ഇടപെടൽ.

Advertisment

പരാതി പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. ആഭ്യന്തര സെക്രട്ടറി ഒരു മാസത്തിനകം പരാതി പരിശോധിച്ച് തീരുമാനമെടുക്കണമെന്നാണ് കോടതി നിർദ്ദേശം. റിസോർട്ടിൽ നിന്ന് അനധികൃത മദ്യം പിടിച്ചെടുത്തിട്ടും കേസെടുത്തില്ലെന്നതാണ് പരാതി.

ആലുവ മലക്കപ്പടിയിലെ അൻവറിന്റെ റിസോർട്ടിൽ നിന്ന് 2018ലാണ് മദ്യം പിടിച്ചെടുക്കുന്നത്. റിസോർട്ടിൽ ലൈസൻസില്ലാതെ മദ്യം വിതരണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുട‌‍‍ർന്ന് നടത്തിയ പരിശോധനയിലായിരുന്നു മദ്യം പിടികൂടിയത്.

അൻവറിനെ ഒഴിവാക്കിയായിരുന്നു എക്സൈസ് സംഭവത്തിൽ കേസെടുത്തത്. ഇതിനെതിരെയാണ് മലപ്പുറം സ്വദേശി കോടതിയെ സമീപിച്ചത്. കേസിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.

Advertisment