Advertisment

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടിയുടെ മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യരുതെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അറിയില്ലേ? പൂട്ടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാവണം സ്ഥാപനം തുടങ്ങിയത്; പരാതി ലഭിച്ചാല്‍ എംഎല്‍എ എന്ന നിലയില്‍ ഇടപെടാന്‍ തയ്യാറാണെന്ന് ശ്രീനിജന്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
പാളിപ്പോയ സോഷ്യല്‍ എന്‍ജിനീയറിങ് ! സഭയുടെ ആശുപത്രിയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ പാളിത്തുടങ്ങി. ആദ്യം തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി; പക്ഷേ പ്രവര്‍ത്തകരുടെ മനസുമാറിയില്ല ! കെ വി തോമസ് എന്ന എടുക്കാചരക്കിനെ ചുമന്നു. ദുര്‍ബലമായ സംഘടനാ സംവീധാനവും തിരിച്ചടിയായി ! ശ്രീനിജന്റെ വിടുവായത്തരം ട്വന്റി20യെ പിണക്കി. കോണ്‍ഗ്രസിലെ മാറ്റവും ഉമാ തോമസെന്ന തന്ത്രശാലിയും ഒത്തുവന്നതോടെ സിപിഎമ്മിനെ അടിതെറ്റിച്ചു തൃക്കാക്കര

കൊച്ചി: ട്വന്റി 20 മെഡിക്കല്‍ സ്റ്റോര്‍ പൂട്ടിച്ചതിന് പിന്നില്‍ പി വി ശ്രീനിജന്‍ ആണെന്ന ആരോപണം നിഷേധിച്ച് എംഎല്‍എ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം രാഷ്ട്രീയ പാര്‍ട്ടിയുടെ മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യരുതെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അറിയില്ലേയെന്ന് പി വി ശ്രീനിജന്‍ ചോദിച്ചു. 

Advertisment

പൂട്ടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാവണം സ്ഥാപനം തുടങ്ങിയത്. പരാതി ലഭിച്ചാല്‍ എംഎല്‍എ എന്ന നിലയില്‍ ഇടപെടാന്‍ തയ്യാറാണെന്നും ശ്രീനിജന്‍ പ്രതികരിച്ചു.

കിഴക്കമ്പലത്തെ ട്വന്റി20യുടെ മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമായിരുന്നു ജില്ലാ കളക്ടര്‍ ഇടപെട്ട് തടഞ്ഞത്.

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷമായിരുന്നു മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം. ഇതിനെതിരെ ജില്ലാ കളക്ടര്‍ക്ക് പരാതി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ നടപടി. എന്നാല്‍ ഇതിന് പിന്നില്‍ സിപിഐഎമ്മും പി വി ശ്രീനിജനും ആണെന്നായിരുന്നു സാബു എം ജേക്കബിന്റെ ആരോപണം.

Advertisment