Advertisment

സിദ്ധാര്‍ത്ഥന്റെ മരണം: അന്വേഷണം ആരംഭിച്ചെന്ന് സിബിഐ ഹൈക്കോടതിയില്‍

അന്വേഷണം ആരംഭിച്ച ശേഷം അക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി സിബിഐക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചെന്ന സിബിഐയുടെ വിശദീകരണം.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
JS Sidharthan death CBI to take accused into custody

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം ആരംഭിച്ചെന്ന് സിബിഐ ഹൈക്കോടതിയില്‍.

Advertisment

സിബിഐയുടെ വിശദീകരണം അംഗീകരിച്ച ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. സിബിഐ അന്വേഷണം അതിവേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ പിതാവ് ടി ജയപ്രകാശ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്.

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. കേസിലെ അന്വേഷണം ആരംഭിക്കാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്നായിരുന്നു നേരത്തെ ഹൈക്കോടതി സിബിഐയോട് ചോദിച്ചത്.

അന്വേഷണം ആരംഭിച്ച ശേഷം അക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി സിബിഐക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചെന്ന സിബിഐയുടെ വിശദീകരണം.

 

Advertisment