കൊച്ചി: കോലഞ്ചേരിയില്‍ നാല്‍പതുകാരന് ദാരുണാന്ത്യം. വടയമ്പാടി സ്വദേശി സുരേഷ് തങ്കവേലുവാണ് മരിച്ചത്.
റോഡില്‍ കുഴഞ്ഞുവീണ സുരേഷിനെ മദ്യപാനിയെന്ന് കരുതി നാട്ടുകാര്‍ അവഗണിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതോടെയാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കോലഞ്ചേരി ടൗണില്‍ സെന്റ് പീറ്റേഴ്‌സ് സ്‌കൂളിന് മുന്നിലെ മതിലിന് സമീപമാണ് സുരേഷ് കുഴഞ്ഞുവീണത്.