Advertisment

ഭരണഘടനയെ പതുക്കെപ്പതുക്കെ ബിജെപി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്‌; മതേതര ജനാധിപത്യം സംരക്ഷിക്കാൻ നമ്മളറിയുന്ന നമ്മുടെ ഇന്ത്യയെ നില നിർത്താൻ ബിജെപിയെ തോൽപിക്കണം; നമ്മുടെ കാലാവസ്ഥയെ പോലും വെറുതെ വിടാത്തതാണ് മോദിയുടെ നയങ്ങളെന്ന് യെച്ചൂരി

മതേതര ജനാധിപത്യം സംരക്ഷിക്കാൻ, നമ്മളറിയുന്ന നമ്മുടെ ഇന്ത്യയെ നില നിർത്താൻ ബിജെപിയെ തോൽപിക്കണം. നമ്മുടെ കാലാവസ്ഥയെ പോലും വെറുതെ വിടാത്തതാണ് മോദിയുടെ നയങ്ങളെന്നും യെച്ചൂരി വിമർശിച്ചു.

New Update
‘എക്സിറ്റ് പോളുകളിൽ ഞങ്ങൾക്ക് വിശ്വാസമില്ല. അവ ഒട്ടും കൃത്യതയോടെ പുറത്തുവരുന്നില്ല. എന്തിനു വികസിത രാജ്യമായ ഓസ്ട്രേലിയയിൽ പോലും ഇന്ന് നമ്മൾ കണ്ടതാണ് ;ഞാൻ എക്സിറ്റ് പോളുകൾ ഗൗരവമായി എടുക്കുന്നില്ല. ഈ തലമുറയെ ഞാൻ ആർകെ ലക്ഷ്മന്റെ കാർട്ടൂണുകൾ പരിചയപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് യെച്ചൂരി 

കൊച്ചി: ഭരണഘടനയെ പതുക്കെപ്പതുക്കെ ബിജെപി ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് സീതാറാം യെച്ചൂരി. സാമൂഹിക നീതി, ഭരണഘടനാ സ്ഥാപനങ്ങൾ, അന്വേഷണ ഏജൻസികൾ എല്ലാം തച്ചുടയ്ക്കപ്പെട്ടു കൊണ്ടിരിക്കുന്നു.

Advertisment

മതേതര ജനാധിപത്യം സംരക്ഷിക്കാൻ, നമ്മളറിയുന്ന നമ്മുടെ ഇന്ത്യയെ നില നിർത്താൻ ബിജെപിയെ തോൽപിക്കണം. നമ്മുടെ കാലാവസ്ഥയെ പോലും വെറുതെ വിടാത്തതാണ് മോദിയുടെ നയങ്ങളെന്നും യെച്ചൂരി വിമർശിച്ചു.

ബിൽക്കിസ് ബാനു കേസിലെ പ്രതികളെ ജയിലിൽ തിരിച്ചെത്തിച്ച നിയമ പേരാട്ടം നടത്തിയത് സിപിഐഎം ആണെന്നും കോൺഗ്രസ് എവിടെ ആയിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

മത ന്യൂനപക്ഷങ്ങൾക്കായി ഏറ്റവും ശക്തമായി പോരാടുന്നത് ഇടതു പാർട്ടികളാണ്. കോൺഗ്രസ് അല്ല. ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളുമാണ് ബി ജെ പിയുടെ ഹിന്ദുത്വ ഭാരത സങ്കൽപത്തിലെ ആഭ്യന്തര ശത്രുക്കൾ.

പഴയ കോൺഗ്രസുകാർ ബി ജെ പിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ധാരാളമുണ്ട്. ഇനിയും കോൺ​ഗ്രസ് നേതാക്കൾ വരുമെന്ന് ബിജെപിയ്ക്ക് അറിയാമെന്നും യെച്ചൂരി പറഞ്ഞു.

Advertisment