Advertisment

നെടുങ്കണ്ടം ചക്കക്കാനത്ത് തോട്ടിൽ വീണ് യുവതിക്ക് ദാരുണാന്ത്യം

New Update
asha

ഇടുക്കി: നെടുങ്കണ്ടം ചക്കക്കാനത്ത് തോട്ടില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. അണക്കര മോണ്‍ഫോര്‍ട് സ്‌കൂളിന് സമീപമുള്ള അനീഷ് പാസ്റ്ററുടെ  മകള്‍ ആശ യാണ് (26) മരിച്ചത്. 

ഐപിസി തേക്കടി സെന്‍ട്രറിന്റെ കീഴിലുള്ള നെടുങ്കണ്ടം ചര്‍ച്ചിലെ പാസ്റ്റര്‍ പീറ്റര്‍ ജോര്‍ജിന്റെ മകന്‍ ഷെറിന്റെ ഭാര്യയാണ് ആശ. നെടുംകണ്ടം ചക്കകാനം ഭാഗത്തു കാറില്‍ നിന്നും ഇറങ്ങിയ യുവതി കൈവരിയില്ലാത്ത പാലത്തില്‍ നിന്നും തോട്ടിലേക്കു വീഴുകയായിരുന്നു.

ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment