Advertisment

കോളേജ് കെട്ടിടത്തിൽ കയറി ആത്മഹത്യാ ഭീഷണി; വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചു

New Update
54555

ഇടുക്കി: തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചു. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ സമരം ചെയ്ത 7 വിദ്യാര്‍ഥികളുടെ സസ്പെൻഷനാണ് പിൻവലിച്ചത്.

കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി വിദ്യാർത്ഥികൾ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധം നടത്തിയതോടെയാണ് കോളേജ് അധികൃതർ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. 15-ഓളം വിദ്യാര്‍ഥികളാണ് കോളേജ് കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

Advertisment