Advertisment

ഭോപ്പാലിലെ സിഎംഐ വൈദികനായ അനിൽ മാത്യുവിന്റെ അറസ്റ്റ് ബി.ജെ.പിയുടെ ന്യൂനപക്ഷ വേട്ടയുടെ അവസാന ഉദാഹരണം: അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

New Update
ഡീൻ കുര്യാക്കോസ് എംപി ഇടപെട്ടു; ഏജൻസിയുടെ ചതിയിൽ പെട്ട് ബഹറിനിൽ കുടുങ്ങിയ വീട്ടുജോലിക്കാരിക്ക് മോചനം

ഇടുക്കി: ഭോപ്പാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകനായ മലായാളി വൈദികൻ അനിൽ മാത്യുവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവർക്ക് കത്ത് നൽകി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.

ഒരു വശത്ത് ക്രിസ്തുമസിന് വിരുന്ന് ഒരുക്കിയും ക്രൈസ്തവർക്ക് ഒപ്പമാണെന്ന് വരുത്തി തീർക്കുകയും , മറുവശത്ത് യാതൊരു പ്രകോപനവുമില്ലാതെ ക്രൈസ്തവ വൈദികനെ തുറങ്കിലടക്കുകയും ചെയ്യുന്ന നടപടി ബി ജെ.പി അവസാനിപ്പിക്കണം.

ഇനി ഈ രാജ്യത്ത് സ്റ്റാൻ സ്വാമിമാർ ഉണ്ടാകാനിടയുള്ള അവസരം ഒരുക്കരുത് , ബിജെപിയുടെ കപട ന്യൂനപക്ഷ പ്രീണനം ജനങ്ങൾ ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ രാജ്യം വലിയൊരു വിപത്തിലേക്ക് നയിക്കപെടും എന്ന കാര്യത്തിൽ സംശയമില്ലായെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു

Advertisment