Advertisment

വീട് ജപ്തി ചെയ്യുന്നതിൽ മനംനൊന്ത് ഗൃഹനാഥ തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു; തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കും പൊള്ളൽ

New Update
burned.jpg

നെടുങ്കണ്ടം: വീടും സ്ഥലവും ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നടപടിയിൽ മനംനൊന്ത് ഗൃഹനാഥ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. നെടുങ്കണ്ടം സ്വദേശി ഷീബ ദിലീപാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഷീബയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാർക്കും സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റു.

Advertisment

എസ് ഐ ബിനോയ് ഏബ്രഹാം, ടി അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്. 40 ശതമാനം പൊള്ളലേറ്റ അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ബിനോയിയെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഷീബ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസമാണ് സംഭവം. വീടിന്റെ മുൻ ഉടമ ഷീബയും കുടുംബവും താമസിക്കുന്ന വീട് പണയം വച്ച് പണം സ്വീകരിച്ചിരുന്നു. 15 ലക്ഷം വായ്പയായി അടയ്‌ക്കാം എന്ന ഉറപ്പിന്റെ പുറത്താണ് ഷീബ വീട് വാങ്ങിയത്. എന്നാൽ പിന്നീട് സാമ്പത്തികാവസ്ഥ മോശമായതോടെ വായ്പ തിരിച്ചടയ്‌ക്കാൻ കഴിയാതെ വരികയായിരുന്നു. തുടർന്ന് ജപ്തി ചെയ്യാനായി പൊലീസും ജീവനക്കാരും എത്തിയതോടെ ഇ

Advertisment