Advertisment

നവകേരള സദസില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ പ്രഖ്യാപനം ഉണ്ടാകണം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം

New Update
adv biju parayanilam

തൊടുപുഴ: നവകേരള സദസില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ പ്രഖ്യാപനം ഉണ്ടാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റും അതിജീവന യാത്ര ജാഥാ ക്യാപ്റ്റനുമായ  അഡ്വ. ബിജു പറയന്നിലം. കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ന്നു. വന്യമ്യഗങ്ങളാല്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നു. ജപ്തിയാല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. യുവതലമുറ കൂട്ടത്തോടെ കേരളം ഉപേക്ഷിച്ച് അന്യരാജ്യങ്ങളിലേക്ക് കുടിയേറുന്നു. 

Advertisment

ഈ പ്രതിസന്ധിയില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ നവകേരള സദസില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ പ്രഖ്യാപനം ഉണ്ടാകണമെന്ന് അഡ്വ. ബിജു പറയന്നിലം അതിജീവന യാത്രയ്ക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണത്തില്‍ ആവശ്യപ്പെട്ടു. 

വന്യമ്യഗങ്ങളെ വനാതിര്‍ത്തിയില്‍ തടയുവാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ രൂപീകരിക്കണം. വന്യമ്യഗങ്ങള്‍ക്ക് ജനവാസമേഖലയില്‍ നിയമ സംരക്ഷണം നല്‍കാന്‍ പാടില്ല. അതിനായി അടിയന്തിരമായി നിയമ നിര്‍മ്മാണങ്ങള്‍ ഉണ്ടാകണം. 

കര്‍ഷകന്റെ കപ്പയും ചേമ്പും തിന്ന് വളരുന്ന കാട്ടുപന്നികളെ വന്യമ്യഗമായി കണക്കാക്കാന്‍ പാടില്ല. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലസ്ഥിതി ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ ക്യഷിയില്‍ നിന്നും പിന്തിരിയുകയാണ്. 

ഓരോ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും എന്ത് വില ലഭിക്കും എന്ന് കര്‍ഷകന് മുന്‍കൂട്ടി ഉറപ്പു നല്‍കി ക്യഷിയെ പരിപോഷിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകനെ ഇനിയും അവഗണിച്ചാല്‍ സമരം ശക്തമാക്കുമെന്ന് ജാഥ ക്യാപ്റ്റന്‍ അഡ്വ. ബിജു പറയന്നിലം തൊടുപുഴയില്‍ പ്രസ്താവിച്ചു.

കോതമംഗലം രൂപത പ്രസിഡന്റ് ജോസ് പുതിയേടത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ . ഫിലിപ്പ് കവിയില്‍ ഉദ്ഘാടനം ചെയ്തു. 

ഈ അതിജീവനയാത്ര ഈ നാട്ടിലെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ള യാത്രയാണെന്നും, വേദനിക്കുന്നവരുടെ കണ്ണീരൊപ്പുവാന്‍ ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും അണിചേരണമെന്ന് സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത ഗ്ലോബല്‍ ഡയറക്ടര്‍ ഫിലിപ്പ് കവിയില്‍ പറഞ്ഞു. 

രൂപത ഡയറക്ടര്‍ ഫാ. ഇമ്മാനുവേല്‍ പിച്ചളക്കാട്ട് ആമുഖ സന്ദേശം നല്‍കി. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി രൂപത പ്രസിഡന്റ് ശ്രീ ജോര്‍ജ് കോയിക്കല്‍ വിഷയാവതരണം നടത്തി. 

അതിജീവനയാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പി ജെ ജോസഫ്, എം എല്‍ എ, മുതലക്കോടം ഫൊറോന ഡയറക്ടര്‍ ഫാ. ജോര്‍ജ് താനത്തുപറമ്പില്‍ കരിമണ്ണൂര്‍ ഫൊറോന ഡയറക്ടര്‍ ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, മർച്ചൻ്റ്‌സ്  അസോസിയേഷൻ വൈസ് പ്രസിഡന്റ് ജോസ് എവര്‍ ഷൈന്‍, കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍, എന്‍. എസ് .എസ്, താലൂക്ക് യൂണിയന്‍ കമ്മിറ്റി മെമ്പര്‍ എ.എന്‍ ദിലീപ് കുമാര്‍, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്, ഗ്ലോബല്‍ ട്രഷറര്‍ ജോണ്‍ തെരുവത്ത്, പ്രോഗ്രാം കണ്‍വീനര്‍ ശ്രീ .കെ .എം മത്തച്ചന്‍, രൂപത ജനറല്‍ സെക്രട്ടറി ജോണ്‍ മുണ്ടന്‍കാവില്‍ ഭാരവാഹികളായ ബിനോയ് കരിനാട്ട്, മെജോ കുളപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.

Advertisment