Advertisment

തൊടുപുഴ മുനിസിപ്പല്‍ സ്പോര്‍ട്സ് ഉച്ചകോടി; 101 അംഗ പ്രവര്‍ത്തക സമിതി രൂപീകരിച്ചു

New Update
sports uchakodi

തൊടുപുഴ: തൊടുപുഴ നഗരസഭാഹാളില്‍ ചേര്‍ന്ന മുനിസിപ്പല്‍ സ്പോര്‍ട്സ് ഉച്ചകോടി യോഗത്തില്‍ കൗണ്‍സില്‍ അംഗങ്ങളെ കൂടാതെ കായിക-ദ്യാഭ്യാസ-സാമൂഹിക-സാംസ്ക്കാരിക-വ്യാപാര രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. 

Advertisment

മുനിസിപ്പല്‍ ചെയര്‍മാന്‍  സനീഷ് ജോര്‍ജ്ജ്  അദ്ധ്യക്ഷനായിരുന്നു. മുനിസിപ്പല്‍ സെക്രട്ടറി സ്വാഗതം ആശംസിച്ചു. എം.എസ് പവനന്‍ വിഷയാവതരണം നടത്തി. 

കായിക മേഖലയെ പൂര്‍വ്വാധികം ജീവമാക്കണമെന്നും, കൈവിട്ടുപോയ നമ്മുടെ തനതായ കായിക സംസ്ക്കാരം വീണ്ടെടുക്കുവാന്‍ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും എം.എസ് പവനന്‍ അറിയിച്ചു. 

മുനിസിപ്പല്‍ കായിക ഉച്ചകോടി വിജയകരമായി പ്രാവര്‍ത്തികമാക്കുന്നതിന് മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ചെയര്‍മാനും, മുനിസിപ്പല്‍ സെക്രട്ടറി ബിജുമോന്‍ കണ്‍വീനറും, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും, യോഗത്തില്‍ പങ്കെടുത്തവരും ഉള്‍പ്പെട്ട 101 അംഗ മുനിസിപ്പല്‍ പ്രവര്‍ത്തക സമിതിക്കു രൂപം കൊടുത്തു.  

വാര്‍ഡു കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്‍മാരും, വാര്‍ഡിലെ മികച്ച കായിക താരം അഥവാ കായിക അദ്ധ്യാപകര്‍ അഥവാ മറ്റു വിദഗ്ദ്ധര്‍ കണ്‍വീനര്‍മാരുമായി വാര്‍ഡുതല സമിതികള്‍ ഡിസംബര 18നകം രൂപീകരിക്കുവാനും തീരുമാനിച്ചു. 

ഇടുക്കിയുടെ സ്പോര്‍ട്സ് ഹബ്ബായി തൊടുപുഴയെ മാറ്റിയെടുക്കണമെന്നും, കളിക്കളങ്ങളുടെ അപര്യപ്തത പരിഹരിക്കുമെന്നും, മുനിസിപ്പാലിറ്റിയിലെ മുഴുവന്‍ സ്ക്കൂള്‍ ഗ്രൗണ്ടുകളും വൈകുന്നേരങ്ങളില്‍ കുട്ടികളുടെ പരിശീലന ആവശ്യത്തിനായി തുറന്നുകൊടുക്കുന്നതിന് സ്ക്കൂള്‍ അധികൃതരുമായി 

ബന്ധപ്പെട്ട് തീരുമാനമുണ്ടാക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. 

കൂടാതെ ഏഴാം വാര്‍ഡില്‍ ഫുട്ബോളും, പതിനാലാം വാര്‍ഡില്‍  വോളീബോളും, അഞ്ചാം വാര്‍ഡില്‍ റോളര്‍ സ്ക്കേറ്റിംഗും മുനിസിപ്പാലിറ്റി നേരിട്ടു നടത്തുന്ന പരിശീലനകേന്ദ്രങ്ങളായിരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.  

ഇരുപത്തി ഒന്നാം വാര്‍ഡില്‍ 'ജീത് കുനീ ഡോ' 'വുഷു' എന്നീ കായിക ഇനങ്ങളും, ഇരുപത്തി മൂന്ന്, ഇരുപത്തി നാല് എന്നീ വാര്‍ഡുകളില്‍ 'കുങ്ഫു', 'വുഷു', 'കരാട്ടേ' എന്നീഇനങ്ങളും, മുപ്പത്തി രണ്ടാം വാര്‍ഡില്‍ 'വുഷു', 'ജീത് കുനീ ഡോ' എന്നിവയും വാര്‍ഡു സമിതികളുടെ നേതൃത്വത്തില്‍ നടത്തുവാനും തീരുമാനിച്ചു. 

കൂടാതെ 2,13, 29 വാര്‍ഡുകളില്‍ സ്ഥിരം വോളീബോള്‍ പരിശീലന കേന്ദ്രം വാര്‍ഡു സമിതികളുടെ നേതൃത്വത്തില്‍ ആരംഭിക്കുന്നതിനും തിരുമാനിച്ചു. മറ്റു വാര്‍ഡുസമിതികള്‍ യോഗം ചേര്‍ന്ന് വാര്‍ഡു തലത്തില്‍ പരിശീലനം നല്‍കേണ്ടതായ കായിക ഇനങ്ങള്‍ അടിയന്തിരമായി തെരഞ്ഞെടുക്കുവാനും തീരുമാനിച്ചു. 

സ്പോര്‍ട്സ് ഉച്ചകോടിയുടെ പ്രചരണാര്‍ത്ഥം ജനുവരി ആദ്യവാരത്തില്‍ കായിക-വിദ്യാഭ്യാസ-സാമൂഹിക-സാംസ്ക്കാരിക-വ്യാപാര രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന 'കൂട്ടയോട്ടം' നടത്തുവാനും തീരുമാനിച്ചു.

Advertisment