Advertisment

ഇടുക്കി മെഡിക്കൽ കോളേജിൽ 50 ഡോക്ടർമാരുടെ തസ്തിക കൂടി അനുവദിച്ച സർക്കാരിനും മന്ത്രി റോഷി അഗസ്റ്റിനും അഭിനന്ദനങ്ങൾ - കേരള പ്രൊഫഷണൽസ് ഫ്രണ്ട്

New Update
kerala professionals front

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിൽ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവയക്കം പുതിയതായി 50 തസ്തികകള്‍ അനുവദിച്ച ഇടതുപക്ഷ സർക്കാരിനും അതിനായി മുൻകൈയെടുത്ത കേരള കോൺഗ്രസ് (എം) പാർലമെന്‍ററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിനും കേരള പ്രൊഫഷണൽ ഫ്രണ്ടിന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. 

Advertisment

കേരള പ്രൊഫഷണൽസ് ഫ്രണ്ട്  ഇടുക്കി ജില്ലാ പ്രസിഡണ്ട് സെബിൻ കെ അപ്രേമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോ. ബിബിൻ കെ ജോസ്, ഡോ. മിലിന്ദ് തേമാലിൽ, സന്തോഷ് കുഴിക്കാട്ട്, ബേബി സെബാസ്റ്റ്യൻ, സാജൻ, ഡോ. രാജു സണ്ണി എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. 

കൂടുതൽ തസ്തികൾ അനുവദിക്കുന്നതും എംബിബിഎസിനും പിജിക്കും കൂടുതൽ കൂടുതൽ കുട്ടികൾക്ക് അവസരങ്ങൾ ലഭിക്കുന്നതും അഭിനന്ദനാർഹമാണ്. 

ഇടുക്കി മെഡിക്കല്‍ കോളജിനും ഇടുക്കിയിലെ ജനങ്ങള്‍ക്കും ഏറെ ആഹ്‌ളാദം പകരുന്ന തീരുമാനമാണിത്. പുതിയതായി 100 എംബിബിഎസ് സീറ്റുകള്‍ക്കും 60 ബിഎസ്‌സി നഴ്‌സിങ് സീറ്റുകള്‍ക്കും അനുമതി ലഭ്യമായതിനു പിന്നാലെയാണ് ഇപ്പോള്‍ 50 പുതിയ ഡോക്ടര്‍ തസ്തികകളും അനുവദിക്കപ്പെടുന്നത്. 

ഈ തീരുമാനം കേരളത്തിലെ പ്രൊഫഷണൽ മേഖലയ്ക്ക് പുത്തൻ ഉണർവ് ഉണ്ടാക്കുന്നതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

Advertisment