Advertisment

സഹജീവികളോടുള്ള സ്നേഹത്തിൽ നിന്നും ഒട്ടും പിന്മാറാൻ ഒരുക്കമല്ല എലിസബത്ത്; സംസാരിക്കുവാൻ കഴിയുമായിരുന്നെങ്കിൽ യുബിയും ആമിയും നന്ദിവാക്കുകൾ കൊണ്ട് എലിസബത്തിനെ വീർപ്പുമുട്ടിച്ചേനെ .. ! ആ കഥ ഇങ്ങനെ

New Update
elezabeth

തൊടുപുഴ: ഇറ്റലിക്കാരിയായ എലിസബത്തിനെ അംഗീകരിച്ചേ പറ്റൂ, സഹജീവികളോടുള്ള നിസ്വാർത്ഥ സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയാണ് ഇവർ നമുക്ക് കാണിച്ചു തരുന്നത്. 

Advertisment

കൊല്ലത്തെ തെരുവിൽ മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന രണ്ടു നായക്കുട്ടികളെ തൻ്റെ യാത്രയുടെ എല്ലാ നല്ല നിമിഷങ്ങളും മാറ്റിവെച്ചുകൊണ്ടാണ് എലിസബത്ത് ഏറ്റെടുത്ത് സംരക്ഷിക്കുകയും പരിപാലിക്കുകയും ഇവിടം വിടേണ്ടി വന്നപ്പോൾ മറ്റൊരു സുരക്ഷിത കരങ്ങളിൽ ഏല്പിക്കുകയും ചെയ്തിരിക്കുന്നത്. 

elezabeth-2

പാർവോ എന്ന ഗുരുതരമായ വൈറസ് ബാധ പിടിപെട്ടെങ്കിലും കൊല്ലം ജില്ലാ മൃഗാശുപത്രിയിലെത്തിച്ചുള്ള ചികിത്സയും എലിസബത്തിൻ്റെ കരുതലോടെയുള്ള പരിചരണവും മാത്രമാണ് യൂബിയും ആമിയും ഇന്നും ജീവിച്ചിരിക്കുവാൻ കാരണം. 

കൊല്ലം മൺറോൺ തുരുത്തിന് സമീപത്തെ തെരുവിൽ നിന്ന് തുടങ്ങിയ ഈ മൂവർ സംഘത്തിന്റെ യാത്ര താൽക്കാലികമെങ്കിലും തൊടുപുഴയിൽ ശുഭമായി പര്യവസാനിച്ചിരിക്കുകയാണ്. 

elezabeth-3

സംസാരിക്കുവാൻ കഴിയുമായിരുന്നെങ്കിൽ നായക്കുട്ടികളായ യുബിയും ആമിയും നന്ദിവാക്കുകൾ കൊണ്ട് എലിസബത്തിനെ വീർപ്പുമുട്ടിച്ചേനെ എന്നത് തീർച്ച. 

നായ്ക്കുട്ടികളും എലിസബത്തും തമ്മിൽ വേർപിരിയാനാവാത്തവിധം വളരെയേറെ ചങ്ങാത്തത്തിൽ ആയെങ്കിലും നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയാത്തതിനാലാണ് ദത്തു നൽകാനായി തൊടുപുഴയിലെ അഭയകേന്ദ്രത്തിലെത്തിയത്. 

elezabeth-4

താൽക്കാലിക അഭയ കേന്ദ്രത്തിലാണെങ്കിലും രണ്ടു നായ്ക്കുട്ടികളെയും ഒരുമിച്ച് സ്വീകരിച്ച് കുടുമ്പാംഗങ്ങളെ പോലെ കാണുന്ന ഒരിടത്ത് യൂബിയെയും ആമിയെയും ആക്കണമെന്ന ഉറപ് നടത്തിപ്പുകാരായ മഞ്ജുവിനോടും കീർത്തിദാസിനോടും മേടിച്ചുകൊണ്ടാണ് എലിസബത്ത് തൊടുപുഴയിലെത്തി മടങ്ങിയത്. 

വളരെ പരിമിതമായ സാഹചര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് മഞ്ജുവും കീർത്തിദാസും എലിസബത്തിനോട് നായകുട്ടികളുടെ കാര്യത്തിൽ ഉറപ്പു നൽകിയിരിക്കുന്നത്. ഏകദേശം അൻപതോളം നായ്ക്കളുടെ സംരക്ഷകരാണ് ഇവർ. 

elezabeth-5

യാതൊരു പ്രതിഫലവും പറ്റാതെയുള്ള സംരക്ഷണം ഇവർക്ക് ബാധ്യതകൾ മാത്രമാണ് സമ്മാനിക്കുന്നതെങ്കിൽ പോലും സഹജീവികളോടുള്ള സ്നേഹത്തിൽ നിന്നും ഒട്ടും പിന്മാറാൻ ഒരുക്കമല്ല ഇവർ. 

സർക്കാരിൽ നിന്നും നഗരസഭയിൽ നിന്നുമൊക്കെ പലതവണയായി നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും ഷെൽട്ടർ സംവിധാനം അടിയന്തിരമായി ഏർപ്പെടുത്തുകയും വേണമെന്നാണ് ഇവരുടെ ആവശ്യം. 

നായ്ക്കളെ കെട്ടിയിട്ടോ കൂട്ടിലടച്ചോ വളർത്തേണ്ടതല്ല എന്ന കാഴ്ചപ്പാടുകാരിയാണ് എലിസബത്ത്. നായ്ക്കൾക്കും വ്യക്തിത്വമുണ്ടെനും അവർക്കും മനുഷ്യരെപോലെ സ്വതന്ത്രരായി ജീവിക്കാനുള്ള അർഹതയുണ്ടെന്നും എലിസബത്ത് പറയുന്നു. 

elezabeth-6

ഇറ്റാലിയൻ ചിത്രകാരിയും ശിൽപ്പിയുമായ പൗള എന്ന എലിസബത്ത് 2012 മുതലാണ് രാജ്യാന്തര സഞ്ചാരം തുടങ്ങിയത്. വിവിധ നാടുകളിലെ കലയും സംസ്കാരവും അടുത്തറിയുകയാണ് ലക്ഷ്യം. 

ഏതായാലും യൂബിയും, ആമിയയും മാത്രമല്ല ഇവരെ സുരക്ഷിത കരങ്ങളിലെത്തിച്ച ഇറ്റലിക്കാരി എലിസബത്തും ഏറെ സന്തോഷത്തിലാണ്. ഇവിടേക്ക് മടങ്ങിവരാകാനാകുമെന്ന പ്രതീക്ഷയിലാണ് എലിസബത്ത് നാട്ടിലേക്ക് മടങ്ങുന്നത്. 

അതുവരെ ഫോണിലൂടെ അന്വേഷണം തുടരും. താല്പര്യമുള്ളവർക് "9605302415" എന്ന നമ്പറിൽ ബന്ധപ്പെട്ട് ഈ നായക്കുട്ടികളുടെ അഡോപ്ഷനെക്കുറിച്ചു തിരക്കാനാവുന്നതാണ്.

Advertisment