Advertisment

ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അവധിക്കാല നീന്തൽ പരിശീലനം; പുതിയ ബാച്ച്  ആരംഭിച്ചു

New Update
swimming practice

തൊടുപുഴ: ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അവധിക്കാല നീന്തൽ പുതിയ ബാച്ചിൻ്റെ  പരിശീലനം വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ  ആരംഭിച്ചു. പരിശീലന പരിപാടി മുൻസന്തോഷ് ട്രോഫി താരം പി.എ. സലീം കുട്ടി ഉത്ഘാടനം ചെയ്തു. 

കേരള അക്വാറ്റിക് അസോസിയേഷൻ വൈസ് പ്രസിഡൻ് ബേബി വർഗ്ഗീസ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി അലൻ ബേബി, പ്രസിഡൻ് ജോയി ജോസഫ്,  തുടങ്ങിയവർ പ്രസംഗിച്ചു.

കുട്ടികൾക്കുള്ള പരിശീലനം കിഡ്സ് പൂളിലും വനിതകൾക്കും, പുരുഷന്മാർക്കുമുള്ള പരിശീലനം പ്രധാന പൂളിലും ആരംഭിച്ചു. പുതിയ ബാച്ചിൻ്റെ പരിശീലനം മെയ് 31ന് സമാപിക്കുമെന്ന് സെക്രട്ടറി അലൻ ബേബി അറിയിച്ചു.

Advertisment