Advertisment

പട്ടികജാതി പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി

പട്ടികജാതി പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി

New Update
parisheelanam.jpg

ഇടുക്കി; കേരള നോളേജ് ഇക്കണോമി മിഷന്‍ പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന മിഷന്‍  ഉന്നതി പദ്ധതിയുമായി  ബന്ധപ്പെട്ട് പട്ടികജാതി പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പട്ടികജാതി വികസന വകുപ്പ് അസി. ഡിസ്ട്രക്ട് ഡെവലപ്മെന്റ് ഓഫീസര്‍ ലിപു.എസ്.ലോറന്‍സ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. പട്ടികജാതി വികസന വകുപ്പ്  ജില്ലാ ഓഫീസര്‍ സാജു ജേക്കബ് അധ്യക്ഷത വഹിച്ചു.

.കെ.കെ.ഇ.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ലിന്റു മരിയ കേരള നോളേജ് ഇക്കണോമി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കമ്മ്യൂണിറ്റി അംബാസഡര്‍മാരായ ഡോണ, അനി എന്നിവര്‍ ഡി.ഡബ്ല്യൂ.എം.എസ് സംബന്ധിച്ച ബോധവത്കരണ ക്ലാസ് നയിച്ചു. വിവിധ പഞ്ചായത്തുകളില്‍ നിന്ന് 49 പ്രമോട്ടര്‍മാര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു

idukki
Advertisment