Advertisment

ഭര്‍ത്താവിനും മകനുമൊപ്പം മൂന്നാറിലെത്തിയ യുവതി റിസോര്‍ട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍

രാവിലെ ശുചിമുറിയിൽ പോയ ജ്യോതി മടങ്ങിവരാൻ താമസിച്ചതോടെ ഭര്‍ത്താവ്‌ അന്വേഷിച്ചെത്തിയപ്പോളാണു മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

New Update
1do not cross

ഇടുക്കി : ഭർത്താവിനും 2 വയസുള്ള മകനുമൊപ്പം മൂന്നാറിലെത്തിയ യുവതിയെ സ്വകാര്യ റിസോ‌ർട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുലർച്ചെ ഒരുമണിയോടെയാണ് ഇവര്‍ റിസോര്‍ട്ടില്‍ മുറിയെടുത്തത്.

രാവിലെ ശുചിമുറിയിൽ പോയ ജ്യോതി മടങ്ങിവരാൻ താമസിച്ചതോടെ ഭര്‍ത്താവ്‌ അന്വേഷിച്ചെത്തിയപ്പോളാണു മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment