Advertisment

രാജേന്ദ്രൻ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചു, അത് പാർട്ടി കണ്ടെത്തിയത് കൊണ്ടാണ് നടപടി സ്വീകരിച്ചത്; ഇതേ നടപടി തുടർന്നാൽ താനും ചിലത് തുറന്നു പറയുമെന്ന് കെ വി ശശി

ജോയ്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രവർത്തിക്കുവാൻ അവസരം നൽകിയിരുന്നു. നോട്ടീസിൽ പേര് വയ്ക്കാൻ ഡേറ്റ് ചോദിച്ചിട്ട് രാജേന്ദ്രൻ നൽകിയില്ല

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
kv sasi Untitled2323.jpg

മൂന്നാർ: രാജേന്ദ്രന്റെ ആരോപണങ്ങൾ തള്ളി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശി. രാജേന്ദ്രൻ രാജയെ തോൽപ്പിക്കാൻ ശ്രമിച്ചു.

Advertisment

അത് പാർട്ടി കണ്ടെത്തിയത് കൊണ്ടാണ് നടപടി സ്വീകരിച്ചത്. ഇതേ നടപടി തുടർന്നാൽ താനും ചിലത് തുറന്നു പറയുമെന്നും ആരോപണവിധേയനും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ വി ശശി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്തിയത് രാജേന്ദ്രന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്ന് പാർട്ടി കണ്ടെത്തിയെന്നും. അതുകൊണ്ടാണ് നടപടി സ്വീകരിച്ചതെന്നും കെ വി ശശി പറയുന്നു.

ആരോപണങ്ങൾ തുടർന്നാൽ താനും ചിലത് തുറന്നുപറയുമെന്നും ശശി പ്രതികരിച്ചു. ജോയ്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രവർത്തിക്കുവാൻ അവസരം നൽകിയിരുന്നു.

നോട്ടീസിൽ പേര് വയ്ക്കാൻ ഡേറ്റ് ചോദിച്ചിട്ട് രാജേന്ദ്രൻ നൽകിയില്ല. താൻ വിളിച്ചിട്ട് ഫോൺ പോലും എടുക്കാൻ തയ്യാറായില്ലെന്നും കെ വി ശശി പറഞ്ഞു.

Advertisment