Advertisment

നീലഗിരിയിൽ തോട്ടംതൊഴിലാളികളെ പുലി ആക്രമിച്ചു; മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്

New Update
leopard

നീലഗിരി: തമിഴ്‌നാട്‌ നീലഗിരി പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ തോട്ടംതൊഴിലാളികളായ മൂന്ന് സ്ത്രീകള്‍ക്ക് പരിക്ക്.

സരിത, ദുര്‍ഗ്ഗ, വള്ളിയമ്മാള്‍ എന്നിവരെയാണ് ജോലിക്കിടെ പുലി ആക്രമിച്ചത്. ഇവരില്‍ സരിതയടക്കമുള്ള രണ്ടുപേരെ ഊട്ടിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സംഭവത്തില്‍ പ്രതിഷേധിച്ച് പന്തല്ലൂരില്‍ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. പുലിയെ പിടികൂടണമെന്നാണ് ആവശ്യം. സ്ഥലം എംഎല്‍എ പൊന്‍ ജയശീലന്‍ സംഭവസ്ഥലത്ത് എത്തി.

Advertisment