Advertisment

വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതില്‍ യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം: പ്രതി അര്‍ജുന്‍ പിണറായിയുടെ ജീവന്‍ രക്ഷാ സ്‌ക്വാഡിലെ അംഗം; പീരുമേട് എംഎല്‍എയുടെ പേര് വാഴ സോമന്‍ എന്നാക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

New Update
mankoot

ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടതിലും അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം. പ്രവര്‍ത്തകരുടെ ബാരിക്കേട് മറികടക്കാനുള്ള ശ്രമത്തിനിടെ പ്രദേശത്ത് സംഘര്‍ഷമുണ്ടായി. 

Advertisment

പ്രവര്‍ത്തകര്‍ പിരിഞ്ഞുപോവാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പൊലീസിന്റെ ലാത്തിച്ചാര്‍ജ്ജില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുണ്ടായ തര്‍ക്കവും സംഘര്‍ഷത്തിലേക്കെത്തിച്ചു.

പീരുമേട് എംഎല്‍എയുടെ പേര് വാഴ സോമന്‍ എന്നാക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. എംഎല്‍എയില്‍ നിന്നാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയത്.

പിണറായിയുടെ ജീവന്‍ രക്ഷാ സ്‌ക്വാഡിലെ അംഗമാണ് വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി സഖാവ് അര്‍ജുനനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Advertisment