Advertisment

മൂലമറ്റം ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ 'ഓര്‍മ്മയില്‍ 65 വര്‍ഷം ആഘോഷപരിപാടി'ക്ക് മങ്ങലേല്‍പ്പിക്കുവാനുള്ള ശ്രമങ്ങളെ പൊളിച്ചടുക്കി പി.ടി.എ പ്രസിഡന്റ് പ്രകാശ് ജോര്‍ജ്ജ് മുരിങ്ങ

New Update
g

ഇടുക്കി: മൂലമറ്റം ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന്റെ ഓര്‍മ്മയില്‍ 65 വര്‍ഷം ആഘോഷപരിപാടികള്‍ക്ക് മങ്ങലേല്‍പ്പിക്കുവാന്‍ ചിലര്‍ നടത്തിയ ആസൂത്രിത നീക്കങ്ങളെ പൊളിച്ചടുക്കി പി.ടി.എ പ്രസിഡന്റ് പ്രകാശ് ജോര്‍ജ്ജ് മുരിങ്ങ.

അറക്കുളം പഞ്ചായത്തിലെ നിരവധി മഹാരഥന്മാര്‍ക്ക് വിദ്യ നല്‍കി പാകപ്പെടുത്തി പൊതുമണ്ഡലത്തിലേക്ക് ഇറക്കി വിട്ട സ്‌കൂളിന്റെ വാര്‍ഷികാഘോഷം തകര്‍ക്കാന്‍ ശ്രമിച്ചവരെ തടയിടാന്‍ സാധിച്ചത് സര്‍വ്വേശ്വരന്റെ അനുഗ്രഹം കൊണ്ടു മാത്രമാണെന്ന് കവീനര്‍ പ്രകാശ് ജോര്‍ജ്ജ് പറഞ്ഞു. 

 

പലരും കുറ്റപ്പെടുത്തുകയും സംഭാവന ലഭിക്കാതിരിക്കുവാന്‍ ശ്രമിച്ചവരുമുണ്ട്. എന്നാല്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥി സംഗമത്തെ അവിസ്മരണീയമാക്കിത്തീര്‍ക്കുകയായിരുന്നു 1971-74 ബാച്ച് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ ചെയ്തതെന്ന് പ്രകാശ് ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

നാടിനു വേണ്ടി നമുക്ക് കക്ഷി രാഷ്ട്രീയവും, മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസവും കൂടാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ആഘോഷപരിപാടികളുമായി സഹകരിച്ച മുഴുവന്‍ പൂര്‍വ്വ അദ്ധ്യാപക വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദിയറിയിച്ചു.

Advertisment