Advertisment

381 കോടി രൂപ ചെലവ്; നവീകരിച്ച മൂന്നാര്‍- ബോഡിമെട്ട് റോഡ് ഉദ്ഘാടനം അഞ്ചിന്

New Update
road

തൊടുപുഴ:  നവീകരിച്ച മൂന്നാര്‍ - ബോഡിമെട്ട് റോഡിന്റെ ഉദ്ഘാടനം ജനുവരി 5ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിക്കും. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് നവീകരിച്ച മൂന്നാര്‍ - ബോഡിമെട്ട് റോഡ്. മൂന്നു തവണ മാറ്റിവച്ചതാണ് ഇതിന്റെ ഉദ്ഘാടനം. ചെറുതോണി പാലത്തിന്റെ ഉദ്ഘാടനവും ഇതോടൊപ്പം മന്ത്രി നിര്‍വഹിക്കും. 

Advertisment

5ന് വൈകിട്ട് 4ന് പഴയ മൂന്നാര്‍ കെഡിഎച്ച്പി കായിക മൈതാനത്താണ് ഉദ്ഘാടന വേദി. അന്നു രാവിലെ കാസര്‍കോട്ടു നടക്കുന്ന ചടങ്ങിനു ശേഷം കേന്ദ്രമന്ത്രി കൊച്ചിയിലെത്തും.

അവിടെ നിന്ന് ഹെലികോപ്റ്ററില്‍ പഴയ മൂന്നാറിലെ ഹൈ ഓള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തിലെ ഹെലിപാഡില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം ഉദ്ഘാടന വേദിയിലെത്തും.

ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് പഴയ മൂന്നാറിലെ ഉദ്ഘാടന വേദിയുടെയും മറ്റും നിര്‍മാണച്ചുമതല. 2017 സെപ്റ്റംബറിലാണ് കൊച്ചി-ധനുഷ് കോടി ദേശീയപാതയില്‍ പെട്ട മൂന്നാര്‍ - ബോഡിമെട്ട് റോഡിന്റെ (42 കീ.മീ) നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 381.76 കോടി രൂപ ചെലവിട്ടാണ് ആധുനിക രീതിയിലുള്ള റോഡ് നിര്‍മിച്ചത്.

Advertisment