Advertisment

'സംഘിഖാൻ, നിങ്ങളെ ഇവിടെ സ്വാ​ഗതം ചെയ്യുന്നില്ല'- ​ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കറുത്ത ബാനർ

New Update
sfi

തൊടുപുഴ: ഇടുക്കിയിലെത്തുന്ന ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കാനൊരുങ്ങി ജില്ലയിൽ എസ്എഫ്ഐ. അദ്ദേഹം വരുന്നതിനെതിരെ എസ്എഫ്ഐ പ്രതിഷേധ ബാനർ ഉയർത്തി. വെങ്ങാലൂർ ജങ്ഷനിൽ റോ‍ഡിനു കുറുകെയാണ് കറുത്ത കൂറ്റൻ ബാനർ എസ്എഫ്ഐ ഉയർത്തിയത്.

Advertisment

'സംഘിഖാൻ നിങ്ങളെ ഇവിടെ സ്വാ​ഗതം ചെയ്യുന്നില്ല'- എന്നാണ് ഇം​ഗ്ലീഷിലുള്ള ബാനറിലെ വാചകം. ഭൂ പതിവ് നിയമ ഭേ​ദ​ഗതി ബില്ലിൽ ഒപ്പ് വയ്ക്കാത്ത ​ഗവർണർ ആരിഫ് മു​ഹമ്മദ് ഖാന്റെ നടപടിയിൽ പ്രതിഷേധിച്ച് എൽ‍ഡിഎഫ് ഇന്ന് ഇടുക്കിയിൽ പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. ഹർത്താലിനിടെ ​ഗവർണർ ഇന്ന് ജില്ലയിൽ എത്തുന്നുണ്ട്.  പിന്നാലെയാണ് എസ്എഫ്ഐയുടെ ബാനർ പ്രത്യക്ഷപ്പെട്ടത്. 

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് എൽഡിഎഫ് ഹർത്താൽ. 

പരിപാടിയിൽ നിന്നു പിന്നോട്ടില്ലെന്നു വ്യാപാരി വ്യവസയി ഏകോപന സമിതി ഉറച്ച നിലപാടിലാണ്. പരിപാടിയിൽ പങ്കെടുക്കുമെന്നു ​ഗവർണറും പ്രഖ്യാപിച്ചിട്ടുണ്ട്. 

Advertisment