Advertisment

അവധിക്കാല നീന്തൽ പരിശീലനം പുതിയ ബാച്ച് മെയ് ഒന്ന് മുതല്‍

ദേശീയ അന്തർദ്ദേശീയ നീന്തൽ താരങ്ങൾ പരിശീലന പരിപാടികൾക്കു നേതൃത്വം നല്കും. താല്പര്യമുള്ളവർക്ക്  കരാട്ടേ, ഷട്ടിൽ ബാഡ്മിൻ്റൺ യോഗ ക്ലാസുകളിലും പങ്കെടുക്കാവുന്നതാണ്

New Update
swimming practice

ഇടുക്കി: ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അവധിക്കാല നീന്തൽ പുതിയ ബാച്ചിൻ്റെ  പരിശീലനം നാളെ രാവിലെ 7 മുതൽ വണ്ടമറ്റം അക്വാറ്റിക് സെൻ്ററിൽ  ആരംഭിക്കും. കുട്ടികൾക്ക് കിഡ്സ് പൂളിലാണ് പരിശീലനം നല്കുക.  വനിതകൾക്കും, പുരുഷന്മാർക്കുമുള്ള പരിശീലനത്തിനായി പ്രത്യേകം സമയം ക്രമീകരിച്ചിട്ടുണ്ട്.

ദേശീയ അന്തർദ്ദേശീയ നീന്തൽ താരങ്ങൾ പരിശീലന പരിപാടികൾക്കു നേതൃത്വം നല്കും. താല്പര്യമുള്ളവർക്ക്  കരാട്ടേ, ഷട്ടിൽ ബാഡ്മിൻ്റൺ യോഗ ക്ലാസുകളിലും പങ്കെടുക്കാവുന്നതാണ്

മെയ് 1 മുതൽ 31 വരെ നടക്കുന്ന രണ്ടാം ബാച്ചിൽ പ്രവേശനം ആഗ്രഹിക്കുന്നവർ  9447223674 എന്ന നമ്പരിൽ

ബന്ധപ്പെടുകയോ നേരിട്ട് ഹാജരാവുകയോ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അലൻ ബേബി അറിയിച്ചു. 

Advertisment