Advertisment

വ്യാപാരി വ്യവസായി ഏകോപന സമിതി കൃഷ്ണൻ നായർ അനുസ്മരണം നടത്തി

New Update
G

ഇടുക്കി: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന മാരിയിൽ കൃഷ്ണൻ നായരുടെ ആറാം ചരമ വാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.

Advertisment

 ക്ലബ് ഓഡിറ്റോറിയത്തിൽ കൃഷ്ണൻ നായരുടെ ചായ ചിത്രം ജോസ് കളരിക്കലും കൃഷ്ണൻ നായരുടെ പത്നി വിജയകുമാരിയും ചേർന്ന് അനാച്ഛധനം ചെയ്തു തുടർന്ന് നടന്ന ചടങ്ങിൽ ടി എൻ പ്രസന്നകുമാർ അനുസ്മരണപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡൻറ് ടി സി രാജു തരണിയിൽ അധ്യക്ഷനായിരുന്നു.

തൊടുപുഴ താലൂക്ക് വ്യാപാരി വ്യവസായി കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻറ് ജോസ് വഴുതനപള്ളി ഏകോപന സമിതി തൊടുപുഴ ബ്ലോക്ക് ജനറൽ സെക്രട്ടറി സാലി എസ് മുഹമ്മദ് ക്ലബ് ട്രഷറർ പി കെ അനിൽകുമാർ വനിതാ വിങ്ങ് ജില്ലാ വൈസ് പ്രസിഡൻറ് ഗിരിജ കുമാരി,ലാലി വിൽസൺ, മനോജ് കോക്കാട്, ഷിയാസ് എം എച്ച്, സോജൻ വെട്ടിക്കൽ, ജോസ് വർഗീസ് ,ഷെരീഫ് സർഗം, നാസർ സൈറ. തുടങ്ങിയവർ സംസാരിച്ചു ക്ലബ്ബ് ജനറൽ സെക്രട്ടറി സി കെ നവാസ് സ്വാഗതവും പ്രകാശ് മാസ്റ്റർ നന്ദിയും പറഞ്ഞു.

 തൊടുപുഴയിൽ പ്രവർത്തിക്കുന്ന സേവിയേഴ്സ് ഹോമിന് ഐസിയു സംവിധാനമുള്ള കട്ടിലും ബെഡും നൽകുകയും കുടയത്തൂർ അന്ധ വിദ്യാലയത്തിൽ അന്നദാനവും കൃഷ്ണൻ നായർ അനുസ്മരണത്തോടൊപ്പം വ്യാപാരി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു ക്ലബ്ബിൻറെ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ജോൺ പുളിമൂട്ടിലും ജോസ് കളരിക്കലും ചേർന്ന് ക്ലബ് ഭാരവാഹികൾക്ക് കൈമാറി.

Advertisment