Advertisment

വാളയാര്‍, വണ്ടിപ്പെരിയാര്‍ കേസുകളില്‍ പ്രതികള്‍ രക്ഷപെട്ടതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്‌; രണ്ട് കേസുകളിലും പ്രതികള്‍ രക്ഷപെട്ടത് സിപിഎമ്മുകാരായതു കൊണ്ടാണെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

New Update
walayar

വണ്ടിപ്പെരിയാര്‍: വാളയാര്‍, വണ്ടിപ്പെരിയാര്‍ കേസുകളില്‍ പ്രതികള്‍ രക്ഷപെട്ടതിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ്. രണ്ട് കേസുകളിലും പ്രതികള്‍ രക്ഷപെട്ടത് സിപിഐഎമ്മുകാരായതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു.

വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബവും സമര സമിതി പ്രതിനിധികളും അഭിഭാഷകരും. ഇതിനിടെയാണ് മാതാവിന്റെ പ്രതികരണം.

അതേസമയം വണ്ടിപ്പെരിയാര്‍ കേസില്‍ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള കത്ത് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നാളെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നല്‍കും. കേസ് ഡയറി ഡിജിപിയുടെ ഓഫീസിന് കൈമാറാനും നിര്‍ദേശം നല്‍കും.

Advertisment